തിരുവനന്തപുരം : സംസ്ഥാനത്തെ പതിനാറോളം സംഘടനകള്‍ക്ക് മാവോയിസ്റ്റ് ബന്ധമുള്ളതായി റിപ്പോര്‍ട്ട്. നിരോധിത സംഘടനയായ സിപിഐ( മാവോയിസ്റ്റ്) എന്ന സംഘടനകളുമായി ബന്ധപ്പെട്ട് 16 സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്റലിജെന്‍സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സി നിരീക്ഷണം നടത്തി വരികയാണ്.
ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ സംയുക്തമായാണ് ഈ സംഘടനകളെ നിരീക്ഷിക്കുന്നത്.
റെവല്യൂഷണറി, ഡെമോക്രാറ്റിക് ഫ്രണ്ട്(ആര്‍ഡിഎഫ്), പോരാട്ടം, ആദിവാസി വിമോചന മുന്നണി, കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ്, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, റാഡിക്കല്‍ മാസ് മൂവ്‌മെന്റ്, ഫാസിസ്റ്റ് വിരുദ്ധ മുന്നണി, സര്‍ഫേസി വിരുദ്ധ ജനകീയ സമിതി, പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്, നാഷണല്‍ കോണ്‍ഫെഡറേഷന്‍സ് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, വ്യാജ ഏറ്റുമുട്ടല്‍ വിരുദ്ധ പ്രസ്ഥാനം, ബ്ലേഡ് വിരുദ്ധ മുന്നണി, ഡെമോക്രാറ്റിക് യൂത്ത് മുന്നണി, റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്, രാഷ്‌ട്രീയ സൈനിക അടിച്ചമര്‍ത്തലിനെതിരെ ജനകീയ പ്രതിരോധം എന്നീ സംഘടനകളാണ് നിരീക്ഷണത്തിലുള്ളത്.
ഇത് കൂടാതെ സാംസ്‌കാരികസംഘടനകളായ ഞാറ്റുവേല, പാഠാന്തരം, യൂത്ത് ഡയലോഗ്, ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നിവയും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് മാവോയിസ്റ്റ് ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ രഹസ്യമായി പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ അനുകൂല മനോഭാവം വളര്‍ത്തിയെടുത്താക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നത്.
















