Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനീതി സംഘത്തെ ശബരിമലയില്‍ എത്തിക്കാന്‍ രണ്ടു മാധ്യമങ്ങളുടെ ഗൂഢാലോചന; സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കമെന്ന് തമിഴ്‌നാട് ഡിജിപിക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; മലയാളി മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2019, 12:35 pm IST
inKerala

തിരുവനന്തപുരം: യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മണ്ഡല കാലത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ എത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ ഇത്തവണയും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ രണ്ടു പ്രമുഖ വാര്‍ത്താചാനലുകളെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച രഹസ്യാന്വേഷണ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് തമിഴ്‌നാട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. മാധ്യമങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മനീതി സംഘത്തിലെ ചില പ്രമുഖര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇവര്‍ സെപ്ഷ്യല്‍ ബ്രാഞ്ചിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഇതിനിടെയിലാണ് അടുത്തിടെയായി മലയാളം ചാനലുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന ചിലര്‍ നിരന്തരം മനീതി സംഘാംഗങ്ങളെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്നതായി തെളിഞ്ഞത്. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കവേയാണ് ഇത്തവണയും മനീതി സംഘത്തെ ശബരിമലയില്‍ എത്തിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ രണ്ടു മാധ്യമങ്ങള്‍ ശ്രമിക്കുന്നെന്ന് വിവരം ലഭിച്ചത്. ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ച് സംസ്ഥാന ഡിജിപിയെ അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരേയും നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇത്തവണയും മനീതി സംഘം ശബരിമലയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും കേരള പോലീസോ മറ്റു സര്‍ക്കാര്‍ ഏജന്‍സികളോ ഇതിനോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ തവണ പോലീസ് ഇവര്‍ക്ക് സുരക്ഷ ഒരുക്കിയെങ്കിലും പമ്പയില്‍ കനത്ത വിശ്വാസപ്രതിഷേധം ഉണ്ടായതോടെ യുവതികള്‍ ഓടി രക്ഷപെടുകയായിരുന്നു. യുവതികള്‍ക്ക് തമിഴ്‌നാട് അതിര്‍ത്തി മുതല്‍ പോലീസ് സുരക്ഷ നല്‍കിയത് വിവാദമായ പശ്ചാത്തലത്തില്‍ ഇത്തരമൊരു നീക്കം ഇത്തവണ പോലീസില്‍ നിന്നുണ്ടാകില്ലെന്നാണു സൂചന. ഇതേത്തുടര്‍ന്നാണ് ചില മാധ്യമങ്ങള്‍ ഇടപെട്ട് മനീതി സംഘത്തെ വീണ്ടും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. 

ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി എത്തുമെന്ന് മനീതി നേതാവ് സെല്‍വി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാര്‍ത്ത ചാനലിനോടാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി  നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് ഇത്തവണ മല കയറാന്‍ പുറപ്പെടുന്നതെന്ന് മനീതി സംഘാംഗം സെല്‍വി അറിയിച്ചത്. ഇത്തവണ കേരളത്തില്‍ നിന്നുള്ള യുവതികള്‍ക്കൊപ്പം ദര്‍ശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സുരക്ഷ ഒരുക്കുന്നതില്‍ കേരള സര്‍ക്കാരിനെ വിശ്വാസമില്ലെന്നും സെല്‍വി പറഞ്ഞു. നിയമനിര്‍മ്മാണം സാധ്യമല്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് കണക്കിലെടുത്താണ് ഇത്തവണ സംഘം ദര്‍ശനത്തിന് എത്തുന്നതത്രെ. 

നേരത്തേ, ശബരിമലയില്‍ ദര്‍ശനത്തിന് മനീതി സംഘം കേരള പോലീസിന്റെ അനുമതി തേടിയിരുന്നു.  സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 32 യുവതികളാണ് തമിഴ്‌നാട് പോലീസിനെ സമീപിച്ചത്. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കേരള പോലീസായതിനാല്‍ തമിഴ്‌നാട് പോലീസ് പരാതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് കൈമാറി. എന്നാല്‍, മനീതിയുടെ വരവിന് പിന്നില്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിപിഎം ഇടത് ആഭിമുഖ്യമുള്ള ആക്ടിവിസ്റ്റുകളാണെന്ന വിവരവും പുറത്തു വന്നിരുന്നു. മനീതിയെ കൂടാതെ മറ്റ് ചില ഫെമിനിസ്റ്റുകളും ഇത്തവണയും വാര്‍ത്താപ്രാധാന്യത്തിനായി ശബരിമലയില്‍ എത്തുമെന്നാണ് സൂചന.

 ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ യുവതീപ്രവേശനം ഒഴിവാക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.  ഈ സാഹചര്യത്തില്‍ സുരക്ഷാകാരണങ്ങള്‍ നിരത്തി യുവതികളുടെ സന്ദര്‍ശനം ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

Kerala

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.