തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ ശബരിമല വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സുപ്രീംകോടതി വിധി നടപ്പാക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. സ്ത്രീ പ്രവേശനം നടപ്പാക്കുക എന്നതാണ് സുപ്രീംകോടതി വിധി. പുന:പരിശോധനയുടെ കാര്യത്തിലും സര്‍ക്കാര്‍ നയം ഇതാണ്. ശബരിമലയില്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്ത്രീകളാണ്.
കഴിഞ്ഞ വര്‍ഷം ഒരു വിഭാഗം ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു. സുപ്രീം കോടതി വിധി മാനിച്ച് ക്രമസമാധാനം നിലനിര്‍ത്താനുള്ള നടപടി സര്‍ക്കാര്‍ തുടരും. നിയമം കൊണ്ടുവരിക എന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാന്‍ കൊണ്ട് വന്ന പ്രചരണ തന്ത്രമാണ്. ശബരിമല വിഷയത്തില്‍ യാതൊരു വിധ നിയമ നിര്‍മ്മാണവും സാധ്യമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: