ദേവലോ രവിദാസശ്ച കബീരോ ഗുരുനാനകഃ
നരസിസ്തുളസീദാസോ ദശമേശോ ദൃഢവ്രതഃ
ഈ പേരില്‍ രണ്ട് ഋഷിമാര്‍ പ്രസിദ്ധരാണ്. ഇവരില്‍ ഒരാള്‍ ഹരിവംശ പുരാണത്തില്‍ പറഞ്ഞിട്ടുള്ള പ്രത്യുഷവസുവിന്റെ പുത്രനും മറ്റൊരാള്‍ അസിതന്റെ പുത്രനുമാണ്. അസിതപുത്രനായ ദേവലന്‍ രംഭയുടെ ശാപത്താല്‍ അഷ്ടാവക്രനായി തീര്‍ന്നു. ധര്‍മശാസ് ത്രത്തിന്റെ പ്രയോക്താവായിരുന്ന ഇദ്ദേഹത്തെക്കുറിച്ച് ഗീതയിലും വര്‍ണിച്ചിട്ടുണ്ട്. വേദവ്യാസശിഷ്യനാണ് ഇദ്ദേഹം. എട്ടാം നൂറ്റാണ്ടില്‍ സിന്ധില്‍ ജീവിച്ചിരുന്ന ദേവലനാണ് മറ്റൊരു മഹാത്മാവ്. മതപരിവര്‍ത്തനം ചെയ്തവരെ പരാവര്‍ത്തനം ചെയ്യാന്‍ അദ്ദേഹം വളരെയധികം യത്‌നിച്ചു. ദേവലസ്മൃതി പ്രസിദ്ധമാണ്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















