തൃശ്ശൂര്‍: കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മാന്ദാമംഗലം പള്ളിയിലും ഓര്‍ത്ത്‌ഡോക്‌സ് വിഭാഗം പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തി. വര്‍ഷങ്ങളായി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ സഭാ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് കോടതി ഓര്‍ത്ത്‌ഡോക്‌സിന് അനുകലമായി ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെയെത്തി പ്രാര്‍ത്ഥന നടത്തുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഞായറാഴ്‌ച്ച രാവിലെ യാക്കോബായ വിഭാഗം പ്രതിഷേധ റാലി സംഘടിപ്പിച്ചിട്ടുണ്ട്.അവകാശത്തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി മുതല്‍ പള്ളി അടച്ചിട്ടിരിക്കുകയായിരുന്നു. നേരത്തെ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഓര്‍ത്ത്‌ഡോക്‌സ് വിഭാഗം പ്രവേശിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത മുന്‍ നിര്‍ത്തി പോലീസ് പ്രദേശത്തെ സുരക്ഷ കര്‍ശ്ശനമാക്കിയിരുന്നു. അതേസമയം യാക്കോബായ വിശ്വാസികളുടെ ഭാഗത്തുനിന്ന് പ്രതിഷേധമൊന്നും ഉണ്ടായിട്ടില്ല.
















