തിരുവനന്തപുരം : നിയമ വിരുദ്ധ നിര്‍മാണത്തെ തുടര്‍ന്ന് പൊളിക്കുന്ന മരടിലെ വിവാദ സമുച്ചയങ്ങളില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ടോയെന്ന് ചോദ്യത്തിന് ഏത് മുഖ്യമന്ത്രി. ഫ്‌ളാറ്റ് വിവാദത്തില്‍ മുഖ്യമന്ത്രിയുടേയും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിന്റേയും പേര് ഉയരുകയും വിവാദമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഏത് മുഖ്യമന്ത്രിയാണെന്ന് പ്രസ്താവന നടത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് ഇത്തരത്തില്‍ വിചിത്രമായ മറുപടി നല്‍കിയിരിക്കുന്നത്. അതേസമയം ഭരണതലത്തിലുള്ള സ്വാധീനമുപയോഗിക്കാന്‍ വേണ്ടി ജോണ്‍ ബ്രിട്ടാസിന് ഫ്ളാറ്റ് സൗജന്യമായി നല്‍കിയിരിക്കാനാണ് സാധ്യത. ഇത്തരം തട്ടിപ്പുകളിലൂടെയാണ് പലരും ഫ്ളാറ്റ് നിര്‍മ്മിക്കുന്നത്. അഴിമതിയുള്ളതിനാലാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ മിണ്ടാത്തതെന്നും രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന് സ്വബുദ്ധി നഷ്ടപ്പെട്ടെന്നും എംഎല്‍എ ഇതിനോട് പ്രതികരിച്ചു.
മരട് പോലുള്ള സ്ഥലത്ത് മൂന്ന് ലക്ഷം രൂപയ്‌ക്ക് ഫ്ളാറ്റ് രജിസ്റ്റര്‍ ചെയ്ത് ലഭിച്ചതില്‍ തന്നെ വന്‍ അഴിമതിയുണ്ട്. ഒരു കോടി രൂപയുടെ ഫ്ളാറ്റ് എങ്ങനെ മൂന്ന് ലക്ഷം രൂപയ്‌ക്ക് ലഭിക്കും. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് അഴിമതി തന്നെയാണ് നടത്തിയിരിക്കുന്നത്. ആര്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഫ്ളാറ്റ് വാങ്ങിയതെന്ന് അറിയില്ല.
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ പേരില്‍ ഹോളി ഫെയ്‌ത്തില്‍ ഫ്ളാറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്ത് വിലയാണ് പ്രസ്തുത ഫ്ളാറ്റ് രജിസ്ട്രേഷന്‍ രേഖകളില്‍ കാണിച്ചിട്ടുള്ളത്? വിശദമാക്കാമോ? എന്ന ചോദ്യത്തിന് 2006 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് 90 ഫ്ളാറ്റുകളുടെ രജിസ്ട്രേഷന്‍. ഏത് മുഖ്യമന്ത്രിയെന്ന് വ്യക്തമല്ലാത്തതിനാല്‍ മറുപടി പറയാന്‍ കഴിയുന്നില്ല എന്നാണ് അറിയിച്ചത്.
കേരള സര്‍ക്കാരിന്റെ ചരിത്രത്തില്‍ മാധ്യമ ഉപദേഷ്ടാവിനെ നിയമിച്ച ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്.എന്നിട്ടാണ് ഇത്തരത്തില്‍ ഉത്തരം ലഭിച്ചത്. വ്യക്തമായി മറുപടി തരാത്തത് ധാര്‍ഷ്ട്യമാണ്. ജനങ്ങള്‍ക്ക് അറിയാനുളള അവകാശമുണ്ട്. ആ അവകാശം ഉപയോഗപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ല. ജനങ്ങള്‍ ഒന്നും അറിയേണ്ട എന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും പെരുമ്പാവൂര്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
















