പാലക്കാട്: കേരളാ അതിര്‍ത്തിയില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വ്യാപക റെയിഡുമായി എന്‍ഐഎ. പാലക്കാട് കോയമ്പത്തുര്‍ റോഡിന് സമീപമുള്ള ജിഎം നഗറിലും ലോറി പേട്ടൈയിലുമാണ് എന്‍ഐഎ റെയിഡ് നടത്തുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) നേതൃത്വത്തിലുള്ള ഭീകരവാദികളുടെ സെല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ്. ഐഎസിലേക്ക് കേരളത്തില്‍ നിന്നും ആള്‍ക്കാരെ എത്തിച്ചത് കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണെന്ന് എന്‍ഐഎയ്‌ക്ക് കൃത്യമായ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ റെയിഡ് നടക്കുന്നത്. എന്‍ഐഎ സംഘത്തെ പരിശോധനയില്‍ സഹായിക്കാന്‍ തമിഴ്‌നാട് പോലീസും എത്തിയിട്ടുണ്ട്. ഇതുവരെ 12 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതെന്ന് എന്‍ഐഎ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ഐഎസ് ആശയം പ്രചരിപ്പിച്ചതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തതായും അറിയിച്ചു.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരക്ക് തൊട്ടുപിന്നാലെ, കോയമ്പത്തൂരില്‍നിന്ന് രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭീകരവാദ ബന്ധമുള്ള കൂടുതല്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനം തമിഴ്‌നാടാണെന്നും എന്‍ഐഎ വ്യക്തമാക്കി. 2014 മുതല്‍ ഐഎസ് ബന്ധമുള്ള 127 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇതില്‍ 33 പേരും തമിഴ്‌നാട്ടില്‍നിന്നുള്ളവരാണെന്നും എന്‍ഐഎ സംഘം അറിയിച്ചു. എന്‍ഐഎ റെയിഡ് ഇപ്പോഴും തുടരുകയാണ്.
കാസര്‍ഗോഡു നിന്ന് ഐഎസ് ഭീകര സംഘടനയില്‍ ചേര്‍ന്ന അഞ്ചു പേരും കോയമ്പത്തൂര്‍ വഴിയാണ് രാജ്യം വിട്ടതെന്ന് ദേശീയ അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചിരുന്നു. ഇവര്‍ പിന്നീട് യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും കണ്ടെത്തിയിരുന്നു. പടന്ന സ്വദേശികളായ മുഹമ്മദ് മുര്‍ഷിദ്, ഷിഹാസ്, ഭാര്യ അജ്മല, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മര്‍വാന്‍, പാലക്കാട് സ്വദേശികളായ ഷിബിഎന്നിവരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണു മരണമെന്നാണ് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. ഐഎസ് റിക്രൂട്ടുമെന്റിന്റെ ഹബ്ബായി കോയമ്പത്തൂര്‍ മാറിയെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടരെ റെയിഡുകള്‍ നടത്തുന്നതെന്ന് എന്‍ഐഎ സംഘം വ്യക്തമാക്കി.
















