പീരുമേട് : സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും ആരോപണ കുരുക്കില്‍. പീരുമേട് പഞ്ചായത്ത് പ്രസിഡന്റും അണ്ണാ ഡിഎംകെ നേതാവുമായ എസ്. പ്രവീണയ്‌ക്ക് നേരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായാണ് പുതിയ ആരോപണം. പഞ്ചായത്ത് ഫണ്ട് സിപിഎം വകമാറ്റി ചെലവഴിച്ചതായി പ്രവീണ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേയ്യറ്റശ്രമം ഉണ്ടായത്. സിപിഎം നേതാക്കള്‍ ഇവര്‍ക്കു നേരെ അസഭ്യ വര്‍ഷം ചൊരിഞ്ഞതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കയ്യേറ്റ ശ്രമത്തിനിടെ പരിക്കേറ്റ പ്രവീണ താലൂക്ക് ആശുപത്രിയിലാണ്. ബുധനാഴ്‌ച്ച പഞ്ചായത്ത് ഓഫീസിലാണ് സംഭവം നടക്കുന്നത്. പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിന് ഫണ്ട് നല്‍കിയതുമായി ബന്ധപ്പെട്ടു സിപിഎംയുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. മുന്‍ എല്‍ഡിഎഫ് ഭരണസമിതി ഫണ്ട് വകമാറ്റി ചെലവഴിച്ചതായി പ്രവീണ ആരോപിച്ചിരുന്നു.
യോഗത്തിനു പിന്നാലെ ഓഫീസില്‍ എത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.സാബുവിന്റെ നേതൃത്വത്തില്‍ തന്നെ അസഭ്യം പറഞ്ഞശേഷം കയ്യേറ്റം ചെയ്‌തെന്നു പ്രവീണ പറഞ്ഞു.
ദിവസങ്ങളായി പീരുമേട്ടില്‍ മാലിന്യം നീക്കം നടക്കുന്നില്ല. പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്നിട്ടും ഇതു സംബന്ധിച്ചു തീരുമാനം എടുത്തില്ലെന്ന വിവരം അറിഞ്ഞു പ്രസിഡന്റിനെ കണ്ട് ചര്‍ച്ച ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി എസ്. സാബു ഇതിനെതിരെ പ്രതികരിച്ചു.
















