മന്ത്രി എംഎം മണിയുടെ ടയര്‍ മാറ്റല്‍ വിവാദത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമാധികം ചര്‍ച്ചാവിഷമായിരിക്കുന്നത് ആറ്റിങ്ങല്‍ മുന്‍ എംപി സമ്പത്തിന്റെ പേരിലുള്ളൊരു കത്താണ്. എ സമ്പത്തെന്ന പേരിനൊപ്പം എക്‌സ് എംപി എന്നും ബ്രാക്കറ്റില്‍ പ്രത്യേക പദവിയെന്നും രേഖപ്പെടുത്തിയതാണ് ചര്‍ച്ചക്ക് കാരണം.

കത്തിനു പിന്നാലെ പരിഹാസങ്ങളുടെയും ട്രോളുകളുടെയും ഡാം തുറന്നുവിട്ട് സോഷ്യല്‍ മീഡിയ. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഈ കത്ത് പങ്കുവച്ച് സമ്പത്തിനെ പരിഹസിച്ച് രംഗത്തെത്തി. മുന്‍പ് കാറില്‍ എക്‌സ് എംപി എന്ന് സമ്പത്ത് ബോര്‍ഡ് വച്ചിരുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. അന്നു വി.ട്ടി. ബലറാമുള്‍പ്പെടെ നിരവധി രാഷ്‌ട്രിയ പ്രവര്‍ത്തകര്‍ ഇതിനെ പരിഹസിച്ചിരുന്നെങ്ങിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു. എന്നാല്‍ ഇന്ന് കൈയോടെ പിടിച്ചതോടെ ട്രോളന്‍മാര്‍ക്ക് ചാകരയായി.


















