കണ്ണൂര്‍ : ബിരുദ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിക്ക് സര്‍വ്വകലാശാലയ്‌ക്ക് കീഴില്‍ മറ്റൊരു കോഴ്‌സിന് പ്രവേശനം നല്‍കിയ വിവാദ ഉത്തരവ് റദ്ദാക്കി. പരീക്ഷയില്‍ തോറ്റിട്ടും വിദ്യാര്‍ത്ഥി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശനം നേടിയതിനെതിരെ പരാതികള്‍ ഉയര്‍ന്നതോടെയാണ് നിയമനം റദ്ദാക്കി തലയൂരാനുള്ള ശ്രമത്തിലാണ് അധികൃതര്‍. എംജി, കേരള, സാങ്കേതിക സര്‍വകലാശാലക്ക് പിന്നാലെ കണ്ണൂര്‍ സര്‍വകലാശാലയിലും വിവാദ നിയമനം ഉയര്‍ന്നിരിക്കുന്നത്.
ചട്ടങ്ങള്‍ മറികടന്ന് വിദ്യാര്‍ത്ഥിനിക്ക് സര്‍വ്വകലാശാല കായിക പഠന വിഭാഗത്തില്‍ ബിപിഎഡിന് വിദ്യാര്‍ത്ഥിനി പ്രവേശനം നേടിയിരുന്നു. ഇത് റദ്ദാക്കിയതിനു പിന്നാലെ സര്‍വ്വകലാശാല കായിക പഠന വകുപ്പ് മേധാവി വി.എ. വിന്‍സെന്റിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാനും തീരുമാനമായിരുന്നു.
വിഷയത്തില്‍ അന്വേഷണം നടത്താന്‍ വൈസ്ചാന്‍സിലര്‍ മൂന്നംഗ സമിതിയേയും ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
















