Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുരി ജഗന്നാഥ ക്ഷേത്രം ആഭരണങ്ങളുടെ കണക്കെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ബിജെപിയുടെ കത്ത്; ഭണ്ഡാരം തുറക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2019, 01:02 pm IST
inIndia

ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറ തുറന്ന് ആഭരണശേഖരത്തിന്റെ കണക്കെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്തെ ബിജെപി നേതാവ് പ്രദിപ്ത കുമാര്‍ നായിക്. ക്ഷേത്രത്തിലെ സ്വര്‍ണ്ണം, വെള്ളി, വജ്രം എന്നീ ശേഖരത്തിന്റെ കണക്കെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് കത്തയച്ചിട്ടുണ്ട്. 

സ്വര്‍ണ്ണവും വജ്രവും ഉള്‍പ്പടെ നിരവധി ആഭരണങ്ങളാണ് പുരി ക്ഷേത്ത്ര നിലവറയില്‍ ഉള്ളത്. എന്നാല്‍ ഇതിന്റെ താക്കോല്‍ കാണാതായത് സംസ്ഥാന സര്‍ക്കാരിനെ തന്നെ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. താക്കോല്‍ നഷ്ടമായത് മുതല്‍ നിധി മോഷ്ടിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ ഉടന്‍ ഓഡിറ്റ് നടത്തി ദൈവത്തിന്റെ സമ്പത്ത് സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും നായിക് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്നാല്‍ ക്ഷേത്ര ഭണ്ഡാരം തുറക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. നിലവറ അങ്ങിനെ തന്നെ തുടരട്ടെയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് ചന്ദ്ര രൗത്രേ എംഎല്‍എ അറിയിച്ചു. രത്ന കലവറയുടെ താക്കോല്‍ കാണാതായതില്‍ കോടിക്കണക്കിന് വിശ്വാസികള്‍ക്ക് ആഴത്തിലുള്ള സംശയമുണ്ടാക്കുന്നുണ്ട്. അതിനാല്‍ ഉടന്‍ തന്നെ ഓഡിറ്റ് നടത്തി വിവരങ്ങള്‍ പുറത്തുവിടണം, 1978-ല്‍ തയ്യാറാക്കിയ പട്ടികയുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രിയോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. 

1978ലാണ് നിലവറ ഒടുവില്‍ തുറന്നത്. എന്നാല്‍ 128 കിലോ സ്വര്‍ണ്ണം, 221.5 കിലോയുടെ വെള്ളി പാത്രങ്ങള്‍, വിലപിടിപ്പുള്ള പൂജാ വസ്തുക്കള്‍ തുടങ്ങിയവ രത്ന ഭണ്ഡാരത്തിലുണ്ടെന്ന് ഒഡിഷ നിയമ മന്ത്രി പ്രതാപ് ജെന കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. താക്കോല്‍ കാണാതായത് വിവാദമായ സന്ദര്‍ഭത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

താക്കോല്‍ കാണാതായതിനെതിരെ പ്രതിഷേധം ശക്തമായതോടെ ക്ഷേത്രത്തിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പടെയുള്ളവരെ മാറ്റുകയും വിഷയത്തില്‍ അന്വേഷണം നടത്തുന്നതിന് ഒഡീഷ സര്‍ക്കാര്‍ ജൂഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. അതിനിടെ ക്ഷേത്രത്തിലെ ഡെപ്യൂട്ടി ചീഫ് അഡ്മിനിസ്ട്രേറ്ററായിരുന്ന അന്നത്തെ പുരി ജില്ലാ കളക്ടര്‍ അരവിന്ദ് അഗര്‍വാള്‍ രത്‌ന ഭണ്ഡാരത്തിന്റെ ഡൂപ്ലിക്കേറ്റ് താക്കോല്‍ ജില്ലാ കളക്ടറേറ്റിലെ റെക്കോര്‍ഡ് മുറിയില്‍ നിന്ന് കണ്ടെത്തിയതായി അറിയിച്ചിരുന്നു. എന്നാല്‍ ഡൂപ്ലിക്കേറ്റ് തന്നൈയാണോ അതുകൊണ്ട് തുറക്കാന്‍ സാധിക്കുമോ എന്ന കാര്യം ഇതുവരെ പരിശോധിച്ചിട്ടില്ല. 

നിലവറയുടെ താക്കോല്‍ കാണാതായത് സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ 324 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും ഇതുവരെ അത് പരസ്യമാക്കിയിട്ടുമില്ല. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 22.27 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇതും വിവാദമായിരിക്കുകയാണ്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

Kerala

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.