തിരുവനന്തപുരം: ഇന്നോവയുടെ ടയറുകള്‍ ഇങ്ങനെ തേയില്ല; ഒരു വര്‍ഷത്തില്‍ 34 ടയറുകള്‍ മാറേണ്ട അവസ്ഥ ഒരിക്കലും ഉണ്ടാകില്ല; മന്ത്രി മണിയുടെ ടയര്‍മാറ്റല്‍ വിവാദത്തില്‍ വിശദീകരണവുമായി ടെയോട്ട കമ്പനി. തിരുവനന്തപുരം: രണ്ടുവര്‍ഷത്തില്‍ 34 ടയറുകള്‍ മാറ്റുന്ന എം എം മണിയുടെ അത്ഭുതവണ്ടി സോഷ്യല്‍ മീഡിയയില്‍ പാഞ്ഞോടുകയാണ്. 20ദിവസത്തില്‍ രണ്ടു ടയറുകള്‍ മാറ്റേണ്ട ആവശ്യം മന്ത്രി മണി കുടുംബസഹിതം കാറില്‍ താമസമാക്കിയാലും വേണ്ടി വരില്ലെന്നും ഇതെന്തൊരു തേയലാണെന്നാണ് സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
മന്ത്രി മണി ഇപ്പോള്‍ ഉപയോഗിക്കുന്നത് 2017 മോഡല്‍ ഇന്നോവ ക്രിസ്റ്റയാണ്. ടെയോട്ട ഫേസ്ബുക്ക് പേജില്‍ മന്ത്രി മണിയുടെ കാറിന്റ ടയര്‍ വിവരങ്ങള്‍ പങ്കുവച്ചവരോട് ഇക്കാര്യ അന്വേഷിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരിക്കലം 34 ടയറുകള്‍ മാറിയിടേണ്ട അവസ്ഥ തങ്ങളുടെ വണ്ടിക്കില്ലെന്നും ടെയോട്ട അധികൃതര്‍ ഫേസ്ബുക്ക് കമന്റിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പേജില്‍ വന്ന എല്ലാ കമന്റുകള്‍ക്കും ടെയോട്ട അധികൃതര്‍ ആദ്യം മറുപടി നല്‍കിയിരുന്നു. എന്നാല്‍, ടയര്‍മാറി തട്ടിപ്പ് നടത്തിയതാണെന്ന് അറിഞ്ഞതോടെ ടെയോട്ട ഈ കമന്റുകള്‍ എല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇന്നോവയുടെ ഒരു ടയറിന് ഏകദേശം 13000 രൂപയാണ് വില. ടയറിന്റെ പേരില്‍ മണി നടത്തിയ പകല്‍കൊള്ള വിവരവകാശ രേഖ വഴിയാണ് പുറം ലോകം അറിയുന്നത്. മണിയെക്കൂടാതെ മന്ത്രി രാജുവിന്റെ കാറിന്റെ ടയറുകളും പഞ്ചറായി. 19 ടയറുകളാണ് മന്ത്രി രാജു തന്റെ കാറിനു മാറ്റിയിട്ടത്. അമ്പതിനായിരം മുതല്‍ എണ്‍പതിനായിരം കിലോമീറ്റര്‍ വരെയാണ് കേരളത്തിലെ റോഡുകളില്‍ ടയറിന്റെ ആയുസ്. മണി കള്ളക്കണക്ക് കാണിച്ചാണ് ഖജനാവിലെ പണം അടിച്ച് മാറ്റിയതെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. മന്ത്രി മണിയുടെ കെ.എല്‍.01 സിബി 8340 എന്ന ഇന്നോവയാണ് ടയര്‍മാറ്റലില്‍ റെക്കോഡ് ഇട്ടിരിക്കുന്നത്. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉപയോഗിക്കുന്ന കെ.എല്‍.01 സിബി 8318 നമ്പര്‍ ഇന്നോവയ്‌ക്ക് നാലു തവണയായി 13 ടയറുകളാണ് മാറിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അനുവദിച്ച കാറുകളില്‍ രണ്ടുവര്‍ഷത്തിനിടെ മാറ്റിയത് 183 ടയറുകളാണ്.
















