Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പൗരാണിക ഭാരതത്തിന്റെ അടിസ്ഥാനശിലകള്‍

ശശി നാരായണന്‍byശശി നാരായണന്‍
Oct 25, 2019, 02:57 am IST
inSamskriti

ഹൈന്ദവസമൂഹം കാലങ്ങളായി നേരിടുന്ന ചില പ്രശ്‌നങ്ങള്‍ വ്യവഛേദിച്ച് അറിയേണ്ടത് വര്‍ത്തമാന സാഹചര്യങ്ങളില്‍ അനിവാര്യമാണ്. ചരിത്രവുമായി താരതമ്യപ്പടുത്തുമ്പോഴാണ് അതിന്റെ പ്രസക്തി ബോധ്യമാകുന്നത്. 

മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിലപാടുകളോട് വിയോജിപ്പുകള്‍ ഏറെയുണ്ടെന്നത് യാഥാര്‍ഥ്യം. എങ്കിലും ഇന്ത്യയെ കണ്ടെത്തല്‍  എന്ന ഗ്രന്ഥത്തിലെ ചരിത്ര വസ്തുതകള്‍ ഭാരതീയരെല്ലാം വായിച്ചിരിക്കേണ്ടതാണ്. നാലോ അഞ്ചോ വാചകങ്ങളിലായി അത് ഇങ്ങനെ സംഗ്രഹിക്കാം. 

 1. ചരിത്രാതീത കാലം തൊട്ടേ ഭാരതം, പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ പ്രദേശങ്ങള്‍ നിരന്തര വൈദേശികാക്രമണങ്ങള്‍ക്ക് വിധേമായിട്ടുണ്ട്. അത്തരം ആക്രമണങ്ങളാല്‍ ശിഥിലമാക്കപ്പെട്ടിരുന്നു ഹിന്ദുരാജഭരണങ്ങളെല്ലാം. 

2. ഈ ആക്രമണങ്ങളുണ്ടാക്കിയ അസ്ഥിരത മുഗള്‍സാമ്രാജ്യസ്ഥാപനം വരെ തുടര്‍ന്നു പോന്നു. 

 3. പിന്നീട് രണ്ടു ഹിന്ദു രാഷ്‌ട്രങ്ങള്‍ 

(വിജയനഗര സാമ്രാജ്യവും ശിവജിയുടെ മറാത്തയും)  ഈ  കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുകയും ക്രമേണ ശത്രുക്കളാല്‍ നശിപ്പിക്കപ്പെട്ട് ചരിത്രത്തില്‍ നിന്ന് അവ അപ്രത്യക്ഷമാകുകയും ചെയ്തു. 

 4. പശ്ചിമഘട്ടത്തിന്റെ പ്രകൃതിദത്ത കവചമുണ്ടായിരുന്നതിനാല്‍ സാമൂതിരിപ്പാടും കൊച്ചി, തിരുവിതാംകൂര്‍ രാജാക്കന്മാരും ഭാഗിക സ്വതന്ത്രരായി അവശേഷിച്ചു. 

 5. ഈ സാഹചര്യത്തിലാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രംഗപ്രവേശം. 

(വാസ്‌കോഡ ഗാമ അതിനും എത്രയോ മുമ്പു തന്നെ ഇവിടെയെത്തിയിരുന്നു). തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിക്കുന്നതു വരെ തുടര്‍ന്നു. 

തുടര്‍ന്നുള്ള ചരിത്രം നമുക്ക് ഏതാണ്ടൊക്കെ പരിചിതമാണ്. പൂര്‍ണമായി തുടച്ചു മാറ്റാനാകാതെ ഇന്നും തുടരുന്ന ജാതിവ്യവസ്ഥയ്‌ക്ക് ഭാരതത്തെ കളങ്കിതമാക്കിയതില്‍ നിര്‍ണായക പങ്കുണ്ട്. അതിത്രയും സങ്കീര്‍ണമായത് ശരിയായ രീതിയില്‍ മനസ്സിലാക്കാതെപോയതുകൊണ്ടാണ്. പൗരാണിക ഭാരതത്തില്‍ അന്നത്തെ സാമൂഹിക ഘടനയില്‍ സ്ഥാനങ്ങള്‍ക്ക്  അനുസൃതമായ വളര്‍ച്ചയ്‌ക്കായി ചിട്ടപ്പെടുത്തിയ ശാസ്ത്രീയ പദ്ധതിയായിരുന്നു ചാതുര്‍വര്‍ണ്യം. 

വിദേശങ്ങളിലേതു പോലെ നിറമോ, തൊഴിലോ മാത്രം അടിസ്ഥാനമാക്കിയായിരുന്നില്ല ആ വിഭജനം. ഓരോ മനുഷ്യന്റെയും മാനസിക ഗുണത്തിന് അനുസരിച്ച് സ്വയം രൂപപ്പെടുന്നതില്‍ നിന്നുള്ള വ്യത്യസ്ഥതയായിരുന്നു അത്. കാലക്രമേണ അത് കുടുംബവഴക്കമായി മാറി. അതിന് നൈസര്‍ഗികത നഷ്ടമായി. മനുഷ്യകുലത്തിന്റെ   വളര്‍ച്ചയ്‌ക്കു വേണ്ടി, സങ്കല്‍പ്പിക്കപ്പെട്ട ചാതുര്‍വര്‍ണ്യ വ്യവസ്ഥ ദുര്‍വ്യാഖ്യാനവും  ദുരുപയോഗവും മൂലം അധഃപതിച്ചു. അങ്ങനെയൊരു കാലത്തെക്കുറിച്ചു മാത്രമേ നമ്മള്‍ അറിഞ്ഞിട്ടുള്ളൂ. എന്നാല്‍ യാഥാര്‍ഥ്യം അതായിരുന്നില്ല. നിരന്തര യുദ്ധങ്ങളെ തുടര്‍ന്ന് രാജഭരണങ്ങള്‍ ശിഥിലമാകുകയും കൂട്ടപലായനങ്ങളും അസ്ഥിരതയും അരങ്ങുവാഴുകയും ചെയ്യുമ്പോള്‍ അന്നുവരെ ഉയര്‍ന്ന സ്ഥാനം കിട്ടിയിരുന്നവര്‍

പോലും സ്ഥാനം നിലനിര്‍ത്താന്‍ പാടുപെടുന്ന അവസ്ഥയായിരുന്നു. ഈയൊരു സാഹചര്യത്തില്‍ എങ്ങനെയാണ് അതുവരെ മുഖ്യധാരയിലെത്താതെ പോയ അടിസ്ഥാന ഗോത്രങ്ങളുടെ വളര്‍ച്ച സാധ്യമാകുക? അതായത് ഭാരതത്തിലെ അടിസ്ഥാന ഗോത്രങ്ങളുടെ വളര്‍ച്ച നിലച്ചിട്ട്  നൂറ്റാണ്ടുകളായെന്ന് അര്‍ഥം.  

അതിനു കാരണം ഹിന്ദുധര്‍മശാസ്ത്രങ്ങളല്ല. മറിച്ച് വൈദേശികാക്രമണങ്ങളാല്‍ ഹൈന്ദവശാസ്ത്ര പാരമ്പര്യങ്ങള്‍ക്കു പറ്റിയ തകര്‍ച്ചയാണ്. ഈയൊരു  ചരിത്രം മനസ്സിലാക്കാതെ പോയതോടെയാണ് അടിസ്ഥാന വര്‍ഗ വികസനം ക്രിയാത്മകമായി സാധ്യമാക്കുന്നതില്‍ വീഴ്ച പറ്റിയത്. സ്വാതന്ത്ര്യാനന്തരം, ഇടതുപക്ഷക്കാരും സോഷ്യലിസ്റ്റുകളും തങ്ങളുടെ ഇസങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിച്ച് വിഷയത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ അപ്രസക്തമാക്കി. ഭാരതത്തിലെ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരുമെല്ലാം ഇവിടെത്തന്നെയുള്ള ഗോത്രങ്ങളില്‍ നിന്നുള്ളവരും ക്രിസ്തുമതവും ഇസ്ലാംമതവുമെല്ലാം ഇവിടെ എത്തുന്നതിനു മുമ്പ് ഇവിടെയെത്തിയ വിദേശഗോത്രങ്ങളില്‍ നിന്നുള്ളവരും കൂടിചേര്‍ന്നുള്ളതാണ്. 

ഈ വസ്തുത ഉള്‍ക്കൊണ്ടെങ്കിലേ ജാതിപ്രശ്‌നത്തിന്റെ അടിത്തറ എന്തെന്ന് ബോധ്യപ്പെടൂ. കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതി വിശകലനം ചെയ്താല്‍ ഇത് കൂടുതല്‍ വ്യക്തമാകും. ഇവിടെയുള്ള ബ്രാഹ്മണരും വൈശ്യരും നായരും  ശൂദ്രരുമെല്ലാം ഇവിടെത്തന്നെയുള്ള മുക്കുവര്‍, പറയര്‍, 

പാണര്‍, ഈഴവര്‍, മണ്ണാന്‍, വേലന്‍, പരമശാലിയന്‍, പുലയന്‍, കണക്കന്‍, കള്ളാടി, കുറിച്യര്‍ തുടങ്ങിയ നിരവധി ഗോത്രങ്ങളില്‍ നിന്നുള്ളവരും പുറത്തുനിന്നു വന്ന ഗോത്രങ്ങളിലുള്ളവരും കൂടിച്ചേര്‍ന്നവരാണെന്ന് മനസ്സിലാക്കാം. ചില മേല്‍ത്തട്ടു ജാതിക്കാര്‍ക്ക് ഇത് മനഃചാഞ്ചല്യമുണ്ടായേക്കാം. എന്നാല്‍ അടിസ്ഥാനവര്‍ഗങ്ങളില്‍ ഇത് ആത്മവിശ്വാസമുണ്ടാക്കും. ജാതിക്കറയകറ്റാന്‍ സഹായിക്കും. 

 (അവസാനഭാഗം നാളെ)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.