തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥികളുടെ ജയാവകാശം ഏറ്റെടുത്ത് സംഘടനകള്‍ എത്തുന്ന പതിവ് രീതിക്ക് മാറ്റമില്ല. അഞ്ചു ഉപതെരഞ്ഞെടുപ്പുകളില്‍ ഫലം പുറത്തുവന്നതോടെ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചതിന്റെ അവകാശവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് മുസ്ലീം തീവ്രസംഘടന എസ്ഡിപിഐ ആണ്. സംഘടന പ്രസിഡന്റ് പി. അബ്ദുള്‍ മജീദ് ഫൈസിയാണ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞു ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയത്. സംസ്ഥാനത്ത് അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ നിലപാട് നിര്‍ണായകമായെന്നാണ് സംഘടന പ്രസിഡന്റ്.
മഞ്ചേശ്വരത്ത് യുഡിഎഫിന്റെയും കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫിന്റെയും വിജയത്തിന് മുഖ്യ ഘടകമായത് എസ്ഡിപിഐയുടെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടാണെന്നാണു ഫൈസിയുടെ കണ്ടെത്തല്‍. ബിജെപിയുടെ മോഹങ്ങള്‍ തകര്‍ക്കുന്നതിന് അനുയോജ്യമായ നിലപാട് സ്വീകരിച്ച് പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു. വോട്ടര്‍മാര്‍ക്ക് കൃത്യമായ ദിശാ ബോധം നല്‍കുവാന്‍ എസ്ഡിപിഐക്ക് സാധിച്ചെന്നും ഫൈസി. എന്നാല്‍, ഫൈസിയുടെ പോസ്റ്റിനു രസകരമായ കമന്റുകളാണ് പ്രവഹിക്കുന്നത്. ഫൈസിയുടെ പോസ്റ്റ് വായിച്ച് എട്ടുകാലി മമ്മൂഞ്ഞ് ആത്മഹത്യ ചെയ്‌തെന്നാണു പലരും പറയുന്നത്. ഇച്ചിരി ഉളുപ്പ് വേണ്ടേ എന്നാണ് മറ്റു പലരും ചോദിക്കുന്നത്.
















