കോഴിക്കോട്: എംജി സര്‍വ്വകലാശാല അദാലത്തിലൂടെ മാര്‍ക്ക് ദാനം നല്‍കി വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചതില്‍ തെറ്റില്ലെന്ന നിലപാട് വ്യക്തമാക്കി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍. മാര്‍ക്ക് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പരുങ്ങലിലാണ്. അതിനിടയിലാണ് പഠിച്ച് ജയിച്ച വിദ്യാര്‍ത്ഥികളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ചെതതില്‍ തെറ്റില്ലെന്ന് മന്ത്രി ന്യായീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.
ബിപി മൊയ്തീന്‍ സേവാമന്ദിരത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിപ്പോഴാണ് കെ.ടി. ജലീല്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം വിദ്യാര്‍ത്ഥികളുടെ മനസ് മനസ്സിലാവുന്ന അധ്യാപകന്‍ കൂടിയാണെന്നും ന്യായീകരിച്ചു.
മുന്നില്‍ വരുന്ന പ്രശ്‌നങ്ങളില്‍ മനുഷ്യത്വപരമായി സമീപിക്കാന്‍ വ്യക്തിക്കായാലും രാഷ്‌ട്രീയക്കാര്‍ക്കായാലും ഭരണാധികാരികള്‍ക്കായാലും സാധിക്കണം. ഇതൊക്കെ മഹാ അപരാധവും തെറ്റും ചട്ടത്തിന് വിരുദ്ധവുമാണെങ്കില്‍, പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കാനാണ് ഇഷ്ടമെന്ന് പറയാന്‍ എനിക്ക് അശേഷം മടിയില്ല. ആകാശം ഇടിഞ്ഞുവീണാലും ഭൂമി പിളര്‍ന്നാലും ആ നിലപാടുകളുമായി മുന്നോട്ട് പോകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
10- 12 വര്‍ഷം ഒരു കോളേജിലെ അദ്ധ്യാപകനായിരുന്നു ഞാനും ഒരു മന്ത്രി മാത്രമല്ല. ഒരു വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥ മനസ്സിലാക്കിയാണ് മാര്‍ക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പക്കല്‍ വരുന്നത് അവസാനത്തെ അത്താണിയെന്ന നിലയിലാണ്. ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ ചെയ്തുകൊടുക്കാന്‍ സാധിക്കണംയ അതാണ് താനും ചെയ്തതെന്നും. കെ.ടി. ജലീല്‍ ന്യായീകരിച്ചു.
അതിനിടെ കെ.ടി. ജലീല്‍ മുക്കത്ത് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും തിരികെ പോകുമ്പോഴും മാര്‍ക്ക് ദാനം ചെയ്ത മന്ത്രി രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചു. തുടര്‍ന്ന് പോലിസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു.
















