തിരുവനന്തപുരം: ആനയറയില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. പേട്ട സ്വദേശിയായ വിപിനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.
അനൂപ് വധക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിപിന്‍. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ചാക്കയില്‍ നിന്ന് ആനയറ ഭാഗത്തേക്ക് അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ ഓട്ടം വിളിച്ചു. തുടര്‍ന്ന് ആനയറയില്‍ വച്ച് അക്രമി സംഘം വിപിനെ വട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുരുകനും കൂട്ടാളികള്‍ക്കുമായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒന്നരമാസം മുമ്പ് ബാറില്‍വച്ച് രണ്ടുസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
അന്ന് പോലീസ് വിപിനെതിരെ കേസെടുത്തിരുന്നു. ഈ സംഘര്‍ഷത്തിലുള്‍പ്പെട്ടവരാണ് പ്രതികളെന്നാണ് പോലീസ് കരുതുന്നത്. രണ്ടുവര്‍ഷം മുമ്പ് നേമത്ത് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ അനൂപിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയെന്നതാണ് വിപിനെതിരെയുള്ള കേസ്.
















