Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വ്വകലാശാല മാര്‍ക്ക് വിവാദത്തില്‍ പെട്ട് ഇടത് വലത് മുന്നണികള്‍; കെ.ടി. ജലീലിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2019, 08:22 am IST
inKerala

തേഞ്ഞിപ്പാലം : എംജി സര്‍വകലാശാലയില്‍ മന്ത്രി കെ.ടി. ജലിലീന്റെ ഇടപെടലില്‍ തോറ്റ വിദ്യാര്‍ത്ഥിയെ വിജയിപ്പിച്ച സംഭവത്തില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് സംബന്ധിച്ച് പരിശോധിച്ചു വരികയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയിലെ ലൈഫ് സയന്‍സ് പഠന വകുപ്പ്, ആനിമല്‍ ഹൗസ് കെട്ടിടങ്ങള്‍ എന്നിവ ഉദ്ഘാടനം ചെയ്യാനെത്തിയതപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

അതേസമയം വിഷയത്തില്‍ ഗവര്‍ണര്‍ ഏത് നിലപാടെടുക്കുമെന്നതില്‍ സിപിഎമ്മിനും സര്‍ക്കാരിനും ആശങ്കയുണ്ട്. വിഷയം തെരഞ്ഞെടുപ്പ് പ്രചരണ വിഷയത്തിനുപരി സജീവ ചര്‍ച്ചയാവുന്നതാണ് സര്‍ക്കാരിനെയും മന്ത്രിയേയും അസ്വസ്ഥമാക്കുന്നത്. ഇതോടൊപ്പം ഉമ്മന്‍ ചാണ്ടി സര്‍കകാരിന്റെ കാലത്തും ഇത്തരത്തില്‍ മാര്‍ക്ക് ദാനങ്ങള്‍ ഉണ്ടായിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കേ് യുഡിഎഫിന് ഇതും തിരിച്ചടിയാകുന്നുണ്ട്. 

കൂടാതെ കോന്നിയിലെ സ്ഥാനാര്‍ത്ഥിയും ഡിവൈഎഫ്‌ഐ നേതാവുമായ ജനീഷ് എംജി സര്‍വ്വകലാശാല പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായും ആരോപണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിഎ എക്‌ണോമിക്‌സിന് പഠിക്കവേയാണ് പരീക്ഷാ തട്ടിപ്പ് നടത്തിയത്. അതിന് ജനീഷിനെ ഡീബാര്‍ ചെയ്യുകയും ഉണ്ടായി. കൂടാതെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഇയാള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനോടൊപ്പം ശബരിമല വിഷയത്തില്‍ ഇടതു പക്ഷത്തിന്റെ പ്രതിച്ഛായ തകര്‍ന്നതും ഉപതെരഞ്ഞെടുപ്പിലും ജനങ്ങള്‍ വിഷയമാക്കുമോയെന്നാണ് നേതാക്കള്‍ ഭയപ്പെടുന്നത്. 

ഇതിനിടെ കുടുംബാംഗങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതു ശരിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതിനു ശേഷവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകനെ ലക്ഷ്യമിട്ടുള്ള ആരോപണത്തില്‍ ഉറച്ച് മന്ത്രി കെ.ടി.ജലീല്‍ നില്‍ക്കുന്നതും സിപിഎമ്മില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. കുടുംബാംഗങ്ങളെ വിവാദത്തിലേക്കു വലിച്ചിഴക്കുന്നതു ശരിയല്ലെന്നും അത് യുഡിഎഫിന്റെ രീതിയാണെന്നുമുള്ള കോടിയേരിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴാണു ജലീല്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി വ്യക്തമാക്കിയത്.

ചെന്നിത്തലയ്‌ക്കെതിരെ പ്രത്യാരോപണമല്ല, വസ്തുതയാണ് താന്‍ ഉന്നയിച്ചത്. തന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ടു മാധ്യമങ്ങള്‍ തന്റെ അടുക്കളയില്‍ വരെ എത്തി. രമേശ് ചെന്നിത്തലയുടെ അടുക്കള വരെയൊന്നും പോകേണ്ട. വീടിന്റെ മുന്‍വശം വരെയെങ്കിലും പോകണം. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കളുടെ അഭിപ്രായം ശരിവയ്‌ക്കുന്നു. സര്‍വകലാശാലയുടെ ദൈനംദിന കാര്യങ്ങളില്‍ മന്ത്രി ഇടപെടുന്നതു ശരിയല്ല. താന്‍ ഇടപെട്ടിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.