ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറുന്നതിനായി പുതിയ റൂട്ട് ആസൂത്രണം ചെയ്യാന്‍ ഭീകരര്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐ നിര്‍ദ്ദേശം. മഞ്ഞു വീഴ്ച കാരണം ശൈത്യകാലത്ത് നിലവിലെ റൂട്ടുകളിലൂടെ സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും. ഇത് കണക്കുകൂട്ടിയാണ് പുതിയ വഴി കണ്ടുപിടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇന്റലിജെന്‍സാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കി. ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനു വേണ്ട സഹായങ്ങള്‍ക്കായി ഐഎസ്ഐ ഗൈഡുകളും നിലകൊള്ളുന്നുണ്ട്. നിയന്ത്രണ രേഖയോട് ചേര്‍ന്ന് പുതിയ വഴി കണ്ടുപിടിക്കാന്‍ ഇവരാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുവന്നത്.
ഗുരസ് മേഖലയില്‍ ഇന്ത്യന്‍ സൈന്യം എവിടെയൊക്കെ നില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തുന്നിതിനും ആളുകളില്ലാത്ത സ്ഥലത്തേക്ക് നയിക്കുന്ന റൂട്ടുകളെ കുറിച്ച് വിവരങ്ങള്‍ കൈമാറാനും ജമ്മുകശ്മീരിലുള്ള അനുഭാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി മാപ്പുകള്‍ തയ്യാറാക്കാനും നിര്‍ദ്ദേശം ഉണ്ട്.
സൈനിക ക്യാമ്പുകളുടെ ജിപിഎസ് സ്ഥാനവും, അവിടെയുള്ള റിവ്യൂ ലൈറ്റുകളും വിവിധ ഭീകര സംഘടനകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഗൈഡുകള്‍ തയ്യാറാക്കാനാണ് നിലവില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗുരസ് മേഖലയുടെ മറുവശത്ത് പാക് അധീന കശ്മീരില്‍ പാക്കിസ്ഥാന്‍ സൈന്യം അധിക ആളുകളെ നിയമിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതിനിടെ കശ്മീരില്‍ രണ്ട് ഇതര സംസ്ഥാനക്കാരെ വധിച്ചത് മുന്‍ സ്പെഷ്യല്‍ ഓഫീസര്‍ സയിദ് നവീന്‍ മിഷ്താഖ് അടക്കമുള്ള രണ്ട് ഹിസ്ബുള്‍ ഭീകരരാണെന്ന് കണ്ടെത്തല്‍. രാജസ്ഥാനില്‍ നിന്നുമുള്ള ട്രക്ക് ഡ്രൈവറെയും പഞ്ചാബുകാരനായ ആപ്പിള്‍ കച്ചവക്കാരനെയുമാണ് ഭീകരര്‍ വധിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്കിന് ഭീകരര്‍ തീവെയ്‌ക്കുകയും ചെയ്തു.
2017 ലാണ് പോലീസുകാരനായ സയീദ് നവീദ് മുഷ്താഖ് ഭീകരസംഘടനയില്‍ അംഗമാവുന്നത്. ഇയാള്‍ പോലീസില്‍ നിന്നുള്ള തോക്കുകളുമായാണ് അന്ന് ഭീകര സംഘടനയിലേക്ക് ചേക്കേറിയത്. നിലവില്‍ സയിദ് ഹിസ്ബുള്‍ ഭീകരസംഘടനയുടെ ജില്ലാ കമാന്‍ഡറാണ്.
















