Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജോണ്‍ ബ്രിട്ടാസ് മാത്രമല്ല, മരടില്‍ ഫ്‌ളാറ്റ് വാങ്ങിയവരില്‍ ഭൂരിപക്ഷവും നല്‍കിയത് കള്ളപ്പണം; കമ്മിറ്റിക്ക് രേഖകള്‍ നല്‍കില്ല; നഷ്ടപരിഹാരം പോലും വേണ്ടെന്നു വച്ച് ഉടമകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2019, 11:38 am IST
inKerala

കൊച്ചി: മരടില്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിക്കുന്ന ഫ്‌ളാറ്റുകള്‍ ഉടമകള്‍ സ്വന്തമാക്കിയത് കള്ളപ്പണം നല്‍കിയെന്നു തെളിയുന്നു. നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് മൂന്നു ലക്ഷം രൂപ മാത്രം നല്‍കി ഫ്‌ളാറ്റിന്റെ ആധാരം രജിസ്റ്റര്‍ ചെയ്‌തെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്തു വന്നിരുന്നു.  മരട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 21/05/2007ല്‍ 2598/2007-ാം നമ്പറായി രജിസ്റ്റര്‍ ചെയ്ത വിലയാധാര പ്രകാരം ഹോളി ഫെയ്‌ത്ത് ബില്‍ഡേഴ്സില്‍ നിന്നും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസ് വാങ്ങിയ ഫ്‌ളാറ്റിന് മൂന്നു ലക്ഷം രൂപയാണ് വില.

എന്നാല്‍ സെപ്റ്റംബര്‍ 20ന് ജോണ്‍ ബ്രിട്ടാസ് സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയ പ്രകാരം 1400 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയയും രണ്ടു ചെറിയ ബെഡ്റൂമും സ്റ്റഡിയുമുള്ള ഒരു ഫ്‌ളാറ്റ് 20-22 ലക്ഷം രൂപ വില കൊടുത്താണ് താന്‍ വാങ്ങിയത് എന്നാണ്. 22 ലക്ഷം കൊടുത്തു ഫ്‌ളാറ്റ് വാങ്ങിയിട്ട് രജിസ്‌ട്രേഷന്‍ ഫീസും നികുതിയും വെട്ടിക്കാന്‍ ആധാരത്തില്‍ വില മൂന്നു ലക്ഷം മാത്രമായി കാണിക്കുമ്പോള്‍ ആ ഇടപാടിലെ ബാക്കി 19 ലക്ഷവും കള്ളപ്പണമാണെന്നു വ്യക്തമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ബ്രിട്ടാസ് മാത്രമല്ല ഭൂരിപക്ഷം ഫ്‌ളാറ്റ് ഉടമകളും ചെറിയ തുക മാത്രം രേഖകള്‍ കാണിച്ചു നികുതിയില്‍ നിന്നു രക്ഷപെടാന്‍ ബാക്കി തുക പണമായി തന്നെ നിര്‍മാതാക്കള്‍ക്ക് നല്‍കിയെന്നാണു വ്യക്തമാകുന്നത്.

മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ നിയോഗിച്ച ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി മുന്‍പാകെ ലഭിച്ച 63 അവകാശവാദങ്ങളില്‍ 45 എണ്ണം കമ്മിറ്റി ഇതിനകം പരിശോധിച്ചു. എന്നാല്‍, 45 അപേക്ഷകളില്‍ 4 എണ്ണത്തിന് സുപ്രീം കോടതി അംഗീകരിച്ച ആദ്യഘട്ട നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്നാണ് കണ്ടെത്തല്‍. രേഖകള്‍ പൂര്‍ണമല്ലാത്തതിനാലാണു മുഴുവന്‍ തുക അനുവദിക്കാത്തതെന്നും കമ്മിറ്റി. 25 ലക്ഷത്തിനു തല്‍ക്കാലം അര്‍ഹതയില്ല എന്നു കമ്മിറ്റി കണ്ടെത്തിയിട്ടുള്ളവര്‍ നിര്‍മാതാക്കള്‍ നല്‍കിയ രസീത്,  ബാങ്ക് ട്രാന്‍സ്ഫര്‍ രേഖകള്‍ മുതലയായവ ഹാജരാക്കിയിട്ടില്ല. ഇവരോട് രേഖകള്‍ ഹാജരാക്കിയാല്‍ പൂര്‍ണ നഷ്ടപരിഹാരം നല്‍കാം എന്നാണ് കമ്മിറ്റി വ്യക്തമാക്കിയത്. എന്നാല്‍, ഫ്‌ളാറ്റ് ഉടമകള്‍ പലരും നികുതിയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കാന്‍ തുച്ഛമായ തുക മാത്രമാണ് രജിസ്‌ട്രേഷന്‍ രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍, നികുതി വിഭാഗത്തിന്റെ അടക്കം അന്വേഷണത്തിന് സാധ്യതയുള്ളതിനാല്‍ പലരും നഷ്ടപരിഹാരം വേണ്ടെന്നും വയ്‌ക്കുകയാണ്. ഇവരാരും രേഖകള്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കുകയും ഇല്ല. 14 അപേക്ഷകളോടൊപ്പം ലഭിച്ച രേഖകള്‍ പൂര്‍ണമല്ലാത്തതിനാല്‍ നിലവില്‍ ഒരു നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. ഇവരോടും ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു. 35 അപേക്ഷകര്‍ക്കായി 6,31,11,493 രൂപയാണു നഷ്ടപരിഹാരമായി നിലവില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.