അരൂര്‍: അരൂരില്‍ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രകാശ് ബാബുവിന്റെ തേരോട്ടം. ആവേശകരമായ സ്വീകരണങ്ങളേറ്റുവാങ്ങി എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി. പ്രകാശ് ബാബുവിന്റെ പ്രചാരണം അവസാനഘട്ടത്തില്‍.
ശബ്ദപ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ അരൂരിന്റെ ഹൃദയം കീഴടക്കി മുന്നേറുകയാണ് സ്ഥാനാര്‍ത്ഥി. ഇന്നലെ രാവിലെ എഴുപുന്ന പഞ്ചായത്തില്‍ നടന്ന ഗൃഹസമ്പര്‍ക്കത്തോടെയാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
വീടുകളില്‍ പ്രവര്‍ത്തകരുമായെത്തി സ്ഥാനാര്‍ത്ഥി വോട്ടുചോദിച്ചു. പിന്നീട് തൈക്കാട്ടുശേരി, പാണാവള്ളി പഞ്ചായത്തുകളിലെ റോഡ് ഷോയില്‍ പങ്കെടുത്തു. ഓടമ്പള്ളിയില്‍നിന്ന് ആരംഭിച്ച പര്യടനം തക്കൈാട്ടുശേരി, തളിയാപറമ്പ്, പൂച്ചാക്കല്‍, മാക്കേക്കടവ് എന്നിവിടങ്ങളിലൂടെ ഉളവയ്‌പ്പില്‍ സമാപിച്ചു.
സ്ഥാനാര്‍ത്ഥിയെ കാണാനും അഭിവാദ്യം ചെയ്യാനും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ വഴിയരികില്‍ കാത്തുനിന്നു. കുടുംബയോഗങ്ങളില്‍ പങ്കെടുത്ത ശേഷം കോടംതുരുത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചിരുന്ന സ്വീകരണത്തിലും പൊതുയോഗങ്ങളിലും പങ്കെടുത്തു.
കുമ്പളങ്ങി ഫെറിയില്‍ നിന്നാരംഭിച്ച സ്വീകരണം എന്‍ഡിഎ ദേശീയ സമിതി അംഗം അഡ്വ.പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. നീണ്ടകര വടക്ക്, നീണ്ടകര തെക്ക്, എഴുപുന്ന, കോഞ്ചേരില്‍, കൊച്ചുവെളി, എരമല്ലൂര്‍, തോട്ടപ്പള്ളി, കോലത്തുശേരി, ചമ്മനാട്, തൈക്കൂടം എന്നിവിടങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി വട്ടക്കാല്‍മുക്കില്‍ സമാപിച്ചു.
















