തിരുവന്തപുരം: സിനിമ നിര്‍മ്മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഇക്കാര്യം വ്യക്തമാക്കി സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജിനെതിരെ ഷെയ്ന്‍ ‘അമ്മ’യ്‌ക്ക് പരാതി നല്‍കി. ഗുഡ്വില്‍ എന്റര്‍ടെയ്‌മെന്റ് ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ഈ ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് തനിക്കെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി മുഴക്കിയതെന്ന് ഷെയ്ന്‍ നിഗം പറയുന്നു.

ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്, ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ കുര്‍ബാനിയുടെ സെറ്റിലേക്ക് പോയത്. ഇതില്‍ അഭിനിക്കുന്നതിനായി ഗറ്റപ്പ് ചെയിഞ്ചിന് രണ്ടു സിനിമകളുടെയുംഅണിയറ പ്രവര്‍ത്തകരുടെ പരസ്പര ധാരണയില്‍ മുടി വെട്ടേണ്ടി വന്നു. അതില്‍ പുറകുവശം കുറച്ച് കൂടുതല്‍ വെട്ടിപ്പോയിട്ടുണ്ട്. എന്നാല്‍ ഇത് മനപ്പൂര്‍വമല്ല. അന്ന് ഭക്ഷ്യവിഷബാധ ബാധിച്ച് പനിപിടിച്ചത് മൂലം ഞാന്‍ ക്ഷീണിതനായിരുന്നു. ഇക്കാരണത്താല്‍ ഇപ്പോള്‍ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. മുടി ക്യാരക്ടര്‍ ലുക്കിന് വേണ്ടി ജെല്‍ പുരട്ടിയ ശേഷമുള്ള ഫോട്ടോ വാട്‌സ്ആപ്പില്‍ അപ്പ്‌ലോഡ് ചെയ്തിരുന്നു. ഇതുകണ്ട് വെയില്‍ സിനിമയുടെ നിര്‍മ്മാതാവ് ബേബി ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. നവമാധ്യമങ്ങളിലൂടെ കരിയര്‍ നശിപ്പിക്കുമെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. അതിനാല്‍, ‘അമ്മ’ തന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ഷെയ്ന്‍ നിഗം ആവശ്യപ്പെടുന്നു.
















