മലപ്പുറം: 24 വര്‍ഷം മുമ്പ് കുളത്തൂരിലെ ബിജെപി നേതാവ് മോഹനചന്ദ്രന് വാഹനാപകടത്തില്‍ മരിച്ചതല്ലെന്നും തങ്ങള്‍ ഇടിച്ചു കൊന്നതുമാണെന്ന് ജം ഇയത്തുല്‍ ഹിസാനിയയെന്ന ഇസ്ലാമിക തീവ്രവാദ സംഘടന. ആര്‍എസ്എസ് പ്രവര്ത്തകന് കുന്നംകുളം തൊഴിയൂര്‍ സുനില്‍ വധക്കേസിലെ പ്രതികള്‍ തന്നെയാണ് മോഹനചന്ദ്രന് കൊലപാതകത്തിന് പിന്നിലുമെന്നാണ് പോലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ് ബാബു ചോദ്യം ചെയതപ്പോഴാണ് ഇക്കാര്യം പ്രതികള്‍ സമ്മതിച്ചത്. ആര്.എസ്.എസ് നേതാക്കളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് വാഹനാപകടം സൃഷ്ടിച്ചതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. നേരത്തെ അപകടമരണമെന്ന് വിലയിരുത്തി എഴുതി തള്ളിയ കേസായിരുന്നു ഇത്. 24 വര്‍ഷത്തിന് ശേഷമാണ് ഈ വെളിപ്പെടുത്തലും പുറത്ത് വരുന്നത്.
1992 ആഗസ്റ്റിലാണ് മലപ്പുറം പാലൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ മോഹനചന്ദ്രന് വാഹനാപകടത്തില്‍ മരിക്കുന്നത്. നാലംഗസംഘം മോഹനചന്ദ്രന് കടയച്ച് സൈക്കിളില്‍ വീട്ടിലേക്ക് വരുമ്പോള്‍ ജീപ്പ് കൊണ്ട് ഇടിച്ച് വീഴ്ത്തുകയും, തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു എന്നാണ് ഇവര്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. പുലര്‍ച്ചെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. അപകടം എന്ന് കരുതി അന്വേഷണം ഒഴിവാക്കുകയായിരുന്നു. തങ്ങളാണ് ഇതിന് പിന്നില്‍ പ്രവത്തിച്ചതെന്ന് യൂസഫ് അലി, സ്വദേശി ഉസ്മാന് എന്നിവര്‍ തിരൂര്‍ ഡിവൈഎസ്പിക്ക് മൊഴി നല്കി.
ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് തൃശൂര്‍ കുന്നംകുളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ തൊഴിയൂര്‍ സുനേന നഗറില്‍ മണ്ണംകുളത്തില്‍ കുഞ്ഞിമോന്കുഞ്ഞിമ്മു ദമ്പതികളുടെ മകന് സുനിലിനെ (17) കൊലപ്പെടുത്തിയ കേസിലാണ് ഈ ഇസ്ലാമിക ഭീകരര്‍ നേരത്തെ പിടിയിലായത്. അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകര്‍, ജസ്റ്റിസ് ശങ്കരനാരായണന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ജം ഇയത്തുല്‍ ഹിസാനിയ നടത്തിയെന്നാരോപിക്കുന്ന എട്ട് കൊലപാതകങ്ങളും പുനരന്വേഷിക്കാന്‍ ഉത്തരവിട്ടു. 2017ല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
കേസില്‍ ആദ്യ പ്രതിയാണ് പിടിയിലായത്. മറ്റൊരു പ്രതിയായ സെയ്തലവി അന്‍വരി തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി നാല് കൊലപാതകക്കേസുകളില്‍കൂടി പ്രതിയാണ്. ഇന്ത്യന്‍ മുജാഹിദ്ദിന്‍ എന്ന ഭീകര സംഘടനയുടെ സ്ഥാപക നേതാവാണ് ഇയാള്‍. പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കെ ദുബായ്യിലേക്ക് കടന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാന് വഴി സിറിയയിലെത്തി ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
















