വത്തിക്കാന്‍ സിറ്റി/ വയനാട് : പീഡനാരോപണത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ നടപടി സ്വീകരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കിയത് വത്തിക്കാനും ശരിവെച്ചു. പുറത്താക്കല്‍ നടപടിക്കെതിരെ സിസ്റ്റര്‍ അപ്പീല്‍ നല്‍കിയെങ്കിലും വത്തിക്കാന്‍ അത് തള്ളുതയായിരുന്നു.
സഭാചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് പുറത്താക്കലിനെ വത്തിക്കാനും അനുകൂലിച്ചിരിക്കുന്നത്. ലത്തീന്‍ ഭാഷയിലുള്ള കത്ത് ഇന്ന് രാവിലെയാണ് സിസ്റ്റര്‍ താമസിക്കുന്ന മഠത്തില്‍ എത്തിയത്. അധികൃതര്‍ ഇത് ഒപ്പിട്ടുവാങ്ങി. തിരുസഭയുടെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് 11 കാരണങ്ങള്‍ നിരത്തിയാണ് വത്തിക്കാന്‍ സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളിയത്.
എന്നാല്‍ ഈ കത്ത് സംബന്ധിച്ച് വിശദമായി പഠിച്ചശേഷം ഇതിനെതിരെ വീണ്ടും അപ്പീല്‍ നല്‍കുമെന്ന് സിസ്റ്റര്‍ ലൂസി അറിയിച്ചു. പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാനാണ് തീരുമാനം. എന്ത് വന്നാലും മഠം വിട്ട് താന്‍ പുറത്തേക്ക് ഇറങ്ങാന്‍ തയ്യാറല്ല. ഒരു ഫോണ്‍കോളില്‍ പോലും തനിക്ക് പറയാനുള്ളതെന്തെന്ന് കേള്‍ക്കാന്‍ സഭ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് മഠത്തില്‍ തുടരാന്‍ അവകാശമുണ്ടെന്നും അവര്‍ പ്രതികരിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇരയ്‌ക്ക് നീതി തേടി കൊച്ചി വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതോടെ സഭയ്‌ക്കുള്ളില്‍ സിസ്റ്ററിനെതിരെയുള്ള പ്രതിഷേധം ശക്തമാവുകയായിരുന്നു. അതിനുശേഷം സ്‌നേഹമഴയില്‍ എന്ന പുസ്തകമെഴുതുക കൂടി ചെയ്തതോടെ സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കിയതായി സഭ ഉത്തരവ് പുറപ്പെടുവിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയുള്ള നടപടി അംഗീകരിക്കില്ലെന്ന് കാട്ടി സിസ്റ്റര്‍ ഇതിനെതിരെ വത്തിക്കാനെ സമീപിക്കുകയായിരുന്നു.
















