Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാരിനെ ചട്ടം പഠിപ്പിച്ച് ഗവര്‍ണര്‍; തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍ മാര്‍ക്ക് ദാനം നടത്തിയതില്‍ വിശദീകരണം തേടി

അഭിജിത്ത് എസ്. പേരകത്ത് by അഭിജിത്ത് എസ്. പേരകത്ത്
Oct 15, 2019, 08:04 pm IST
in Kerala

കൊല്ലം: ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ അദാലത്തിലൂടെ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ ഇടപെട്ട സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ടെക്‌നിക്കല്‍ സര്‍വകലാശാല വിസി ഡോ. രാജശ്രീയോട് വിശദീകരണം തേടി. എന്നാല്‍ ഇതിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട്  സര്‍വകലാശാല കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. 

ആദ്യ മൂല്യനിര്‍ണയത്തിലും പുനര്‍മൂല്യനിര്‍ണയത്തിലും തോറ്റ കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജിലെ  വിദ്യാര്‍ഥിയെ മന്ത്രി ഇടപെട്ട് വിജയിപ്പിക്കുകയായിരുന്നു. ഇതിന്  അദാലത്തില്‍ പരാതി പരിഗണിച്ച് മൂല്യനിര്‍ണയത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചാണ് മന്ത്രി ഇടപെട്ടത്.  മന്ത്രിക്ക് നേരിട്ട് ഇടപെടാന്‍ അധികാരമില്ല.  സര്‍വകലാശാല പ്രോ ചാന്‍സലറാണ് വിദ്യാഭ്യാസമന്ത്രി. ചാന്‍സലറായ ഗവര്‍ണറുടെ അഭാവത്തില്‍ മാത്രമേ പ്രോ ചാന്‍സലര്‍ക്ക് അധികാരമുള്ളൂ. ഭരണഘടനപ്രകാരം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കാറില്ലാത്തതിനാല്‍ സര്‍വകലാശാലാ ഭരണത്തില്‍ വിദ്യാഭ്യാസമന്ത്രിക്ക് അധികാരമില്ല. 

വിദ്യാര്‍ഥിക്ക് ആറാംസെമസ്റ്ററിലെ ഡൈനാമിക്‌സ് പേപ്പറിന് 29 മാര്‍ക്കാണ് ലഭിച്ചത്. ജയിക്കാന്‍ 45 മാര്‍ക്കുവേണം. തുടര്‍ന്ന് വിദ്യാര്‍ഥി പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചു. ഇതില്‍ മൂന്നുമാര്‍ക്ക് കൂടി 32 ആയി. എന്നാല്‍, സമര്‍ഥനായ വിദ്യാര്‍ഥിയാണെന്നും മൂല്യനിര്‍ണയത്തിലെ പിഴവുമൂലമാണ് തോറ്റതെന്നും കാണിച്ച് സാങ്കേതിക സര്‍വകലാശാലയിലെ ഇപ്പോഴത്തെ പ്രോ വൈസ് ചാന്‍സലറായ അന്നത്തെ ടി.കെ.എം. കോളേജ് പ്രിന്‍സിപ്പാള്‍ കത്തെഴുതി. സര്‍വകലാശാലാ ചട്ടപ്രകാരം ഇത് സാധ്യമല്ലെന്നുകാണിച്ച് വൈസ് ചാന്‍സലര്‍ അപേക്ഷ നിരസിച്ചു.

ചട്ടപ്രകാരം രണ്ട് മൂല്യനിര്‍ണയവും തമ്മില്‍ 15 ശതമാനം മാര്‍ക്കിന്റെ വ്യത്യാസമുണ്ടെങ്കിലേ മൂന്നാം മൂല്യനിര്‍ണയം നടത്താനാകൂ. ഇതിനിടെയാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ അദാലത്ത് നടത്തിയത്. വീണ്ടും മൂല്യനിര്‍ണയം നടത്തണമെന്ന ആവശ്യം അദാലത്തില്‍ സമര്‍പ്പിക്കാന്‍ വിദ്യാര്‍ഥി അപേക്ഷ നല്‍കി. അക്കാദമിക് കാര്യം അദാലത്തില്‍ പരിഗണിക്കാനാകാത്തതിനാല്‍ സര്‍വകലാശാല അനുമതി നിഷേധിച്ചു. എന്നാല്‍, അദാലത്തില്‍ വിദ്യാര്‍ഥിയുടെ അപേക്ഷ നേരിട്ട് സ്വീകരിച്ച് വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. വിഷയത്തില്‍ നടപടിയെടുക്കണമെന്നും ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റിയാണ് പരാതിയുമായി ഗവര്‍ണറെ സമീപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.