തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജസ്‌ല മാടശേരി. പ്രതികരിക്കുന്ന എല്ലാ സ്ത്രീകളെയുമാണ് ഫിറോസ് വേശ്യയെന്ന് വിളിച്ചതെന്ന് ജസ്‌ല പറഞ്ഞു. രോഗനിര്‍ണയവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ കാര്യങ്ങള്‍ വരെ ചാരിറ്റിയുടെ പേരില്‍ പ്രചരിപ്പിച്ചിട്ടും ഫിറോസിനെ വിമര്‍ശിക്കാതിരുന്നത് പാവപ്പെട്ട രോഗികള്‍ക്ക് സഹായം ലഭിക്കപ്പെട്ടയെന്ന് കരുതിയാണ്. പ്രവാചകനെ വരെ വിമര്‍ശിക്കുന്നത് വിമര്‍ശനത്തിന് ആരും അതീതരല്ല എന്നത് കൊണ്ടാണെന്ന് ജസ്‌ല വീഡിയോയിലുടെ മറുപടി നല്‍കുന്നു.
മഞ്ചേശ്വരത്ത ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് വേണ്ടി പ്രചരണത്തിനിറങ്ങിയതിന് വിമര്‍ശിച്ചപ്പോഴാണ് ജസ്‌ലക്കെതിരെ ഫിറോസ് രംഗത്തെത്തിയത്. സ്വന്തം നാടിനും വീടിനും അപമാനമായ രീതിയില്‍ ജീവിക്കുന്ന ഒരു സ്ത്രീ എന്തെങ്കിലും എഴുതിയാല്‍ അത് തന്നെ ബാധിക്കില്ല. തന്നെ വിമര്‍ശിച്ചത് കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീയാണ്, പച്ചയ്‌ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നില്‍ പോലും ശരീരം കാഴ്ച വെയ്‌ക്കുന്ന സ്ത്രീ’ എന്നിങ്ങനെയാണ് ഫിറോസ് ഈ യുവതിയെ ഫേസ്ബുക്ക് ലൈവിലെത്തി വിശേഷിപ്പിച്ചത്. വിമര്‍ശനം ഉന്നയിച്ച യുവതിക്കെതിരെ മതവികാരം ഇളക്കി വിടാന്‍ പ്രവാചകനെ വരെ ഇദേഹം കൂട്ടുപിടിച്ചിട്ടുണ്ട്. പ്രവാചകനെതിരെ യുവതി ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്. കൂടാതെ വേശ്യയെ പോലെ ജീവിക്കുന്ന ഒരു സ്ത്രീ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്നും പറഞ്ഞ് കൊണ്ടാണ് ഫിറോസിന്റെ ഫേസ്ബുക്ക് ലൈവ് അവസാനിപ്പിക്കുന്നത്.
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിംലീഗ് നേതാവുമായ എം സി കമറുദ്ദീനായി ഫിറോസ് കുന്നംപറമ്പില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്ന പടം അടക്കം കഴിഞ്ഞ ദിവസം ജസ്‌ല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഫിറോസ് കുന്നംപറമ്പിലിനെ പ്രകോപിപ്പിച്ചത്. സിപിഎം അനുഭാവിയായ യുവതിയെ ഏറ്റവും നിന്ദ്യമായ രീതിയില്‍ അപമാനിച്ചിട്ടും ഇതുവരെ ആരും പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.
















