Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവജാത ശിശുവിന്റെ ശ്വാസതടസം മാറ്റിയത് മറിയം ത്രേസ്യയെന്ന് പ്രമുഖ ഡോക്റ്ററുടെ സാക്ഷ്യപ്പെടുത്തല്‍; വിശുദ്ധ പ്രഖ്യാപനത്തിന് വത്തിക്കാനിലും പോയി; ശ്രീനിവാസന് ഐഎംഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2019, 01:32 pm IST
in Kerala

തിരുവനന്തപുരം: വൈദ്യശാസ്ത്രത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ക്കപ്പുറം അമാനുഷിക ശക്തിയാല്‍ നവജാത ശിശുവിന്റെ ശ്വാസതടസം മാറിയെന്നു സാക്ഷ്യപ്പെടുത്തിയ ഡോക്റ്റര്‍ക്ക് ഒടുവില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. തൃശൂര്‍ അമല ആശുപത്രിയിലെ നവജാത ശിശു ചികിത്സകന്‍ ഡോ. വി.കെ. ശ്രീനിവാസനാണ് ഐഎംഎ നോട്ടീസ് നല്‍കിയത്. 

ശ്വാസ തടസം മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ എന്ന കുട്ടി രക്ഷപ്പെട്ടത് മറിയം ത്രേസ്യയുടെ ഇടപെടല്‍ മൂലമെന്ന് ഡോക്ടര്‍ വി.കെ. ശ്രീനിവാസന്‍ സാക്ഷ്യപ്പെടുത്തിയത്. മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് കുഞ്ഞിന്റെ കിടക്കയില്‍ വെച്ച് കുട്ടിയുടെ മാതാവ് പ്രാര്‍ത്ഥിച്ചുവെന്നും പിറ്റേന്ന് ഡോക്ടര്‍ ശ്രീനിവാസന്‍ വന്നപ്പോള്‍ കുഞ്ഞിന്റെ ശ്വാസഗതി സാധാരണ നിലയിലായി കണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്നതിന് ഈ അത്ഭുതമാണ് വിദഗ്ധ ഡോക്റ്റര്‍മാരുടെ സംഘവും പിന്നിട് വത്തിക്കാന്‍ നിയോഗിച്ച ഡോക്ടര്‍ സംഘവും മെത്രാന്‍ സമിതിയുമൊക്കെ അംഗീകരിച്ചതെന്നുമൊക്കെയാണ് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഡോക്റ്റര്‍ ശ്രീനവാസനും ഭാര്യ ഡോ. അപര്‍ണ ഗുല്‍വാഡിയും മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനായി വത്തിക്കാനിലും പോയിരുന്നു. ഇതോടെ ഐഎംഎയ്‌ക്കെതിരേ സോഷ്യല്‍മീഡിയിയല്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരേയും വ്യാജചികിത്സകര്‍ക്കെതിരേയും നിരന്തരം പോരാടുന്ന ഐഎംഎ എന്തുകൊണ്ടാണ് ഇത്തരത്തില്‍ അമാനുഷിക ശക്തിയുടെ കാര്യം ഒരു ഡോക്റ്റര്‍ തന്നെ പ്രചരിപ്പിച്ചിട്ട് നടപടി എടുക്കാത്ത് എന്നായിരുന്നു സോഷ്യല്‍മീഡിയയുടെ ചോദ്യം. ഒടുവില്‍ വിമര്‍ശനം അതിശക്തമായപ്പോഴാണ് ഇപ്പോള്‍ ഡോക്റ്റര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 

അതേസമയം,  ഡോക്റ്ററുടെ നടപടിക്കെതിരേയും ശാസ്ത്രീയതയ്‌ക്കപ്പുറത്തെ അമാനുഷികതയെയും വിമര്‍ശിച്ച്  ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി നൂഹുവിന്റെ കുറിപ്പ് വൈറലായിരുന്നു.

സുല്‍ഫിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം- വിശുദ്ധ പട്ടമെല്ലാം കിട്ടിയല്ലോ, അഭിനന്ദനങ്ങള്‍

”അക്യൂട്ട് റെസ്‌പേറ്ററി ഫെയിലിയര്‍ ”എന്ന് പറയുന്ന രോഗത്തിന് അത്ഭുത ചികിത്സ നല്‍കിയ മറിയം ത്രേസ്യ എന്റെ പ്രൊഫസറായി വന്നില്ലല്ലോ എന്നുള്ളതോര്‍ത്ത് ഞാന്‍ അതിയായി ഖേദിക്കുന്നു. ഒരു നിമിഷത്തെ പ്രാര്‍ത്ഥന കൊണ്ട് പെട്ടെന്ന് രോഗശാന്തി വരുത്തുവാനായ ആ അത്ഭുത കരങ്ങള്‍ നീണാല്‍ വാഴട്ടെ. ഒരു ചെറിയ ഉപദേശം തരാനുണ്ട്. ഇനി ആരേയും ഇങ്ങനെ ചികിത്സിക്കരുത്. ഇങ്ങനെയൊക്കെ ചികിത്സിച്ചാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെല്ലാം അങ്ങ് രക്ഷപ്പെട്ടുപോകും. പിന്നെ നാടായ നാടുള്ള ഈ ആശുപത്രികളും, മെഡിക്കല്‍ കോളേജുകളും, ഡോക്ടര്‍മാരുമൊക്കെ പട്ടിണിയിലുമായി പോകും. അത് കൊണ്ട് എല്‍കെജി മുതല്‍ എംബിബിഎസിന്റെ ഒന്നാം വര്‍ഷത്തില്‍ തുടങ്ങി ഏതാണ്ട് പത്ത് വര്‍ഷം കഠിനാദ്ധ്വാനം ചെയ്ത് നേടിയ ഞങ്ങളുടെ വിജ്ഞാനമൊക്കെ കാറ്റില്‍ പറന്ന് പോകും. അത് കൊണ്ട് പ്രിയ മറിയം ത്രേസ്യ. താങ്കല്‍ക്ക് കിട്ടിയ വിശുദ്ധ പദവി ഭദ്രമായി സൂക്ഷിച്ച് വെയ്‌ക്കൂ. ഞങ്ങളെ ഉപദ്രവിക്കരുത്.കേരളത്തില്‍ ഉടനീളം അത്ഭുത ചികിത്സയും ,വ്യാജ ചികിത്സയും വളര്‍ന്ന് പന്തലിച്ച് ഒരു വലിയ ആല്‍മരമായി മാറിയിക്കുകയാണ്, അതിനിടയിലാണ് കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് സമഗ്രമായ സംഭാവനകള്‍ നല്‍കിയ ക്രിസ്ത്യന്‍ സഭയുടെ ഈ തിരുത്തല്‍ വാദം കേരളത്തിലെ ഏറ്റവും നല്ല ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും , സ്‌കൂളുകളും നടത്തുന്ന അഭ്യസ്ഥവിദ്യര്‍ ധാരാളമുള്ള സഭാ മേലധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായത് . ഈക്കാലത്തും ഇങ്ങനെയൊക്കെ ഉണ്ടാകുന്നത് വളരെ നല്ലകാര്യമാണ്.

കേരളത്തില്‍ ഏതാണ്ട് ആയിരത്തിലേറെ വ്യാജ ഡോക്ടര്‍മാര്‍ മനുഷ്യ ജീവനുകളെ വെല്ലുവിളിച്ച് കൊണ്ട് തിമിര്‍ത്ത് ആടുമ്പോള്‍ ആണ് ഈ പ്രകടനവും കൂടിയെന്നത് ഓര്‍മ്മവേണം. പണ്ട് കാലത്തൊക്കെ ഇത്തരം അത്ഭുത രോഗശാന്തിയൊക്കെ വിശ്വസിച്ചിരുന്നവര്‍ ഉണ്ടാകും. ഇപ്പോഴും ചിലരൊക്കെ ഈ രീതിയില്‍ തന്നെയുള്ള വിശ്വാസ പ്രമാണങ്ങള്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. സഭാ മേലധാകാരികളോട് ഒരു അഭ്യര്‍ത്ഥന മാത്രം. വിശുദ്ധ പദവിയും മറ്റും നല്‍കാന്‍ മറ്റ് എന്തെങ്കിലും മാനദണ്ഡങ്ങള്‍ പുനര്‍ നിര്‍ണയം ചെയ്യണം .

തൊട്ട് തലോടി പ്രാര്‍ത്ഥിച്ചപ്പോള്‍ അക്യൂട്ട് റെസ്പറേറ്ററി ഫൈലിയര്‍ എന്ന ഗുരുതരരോഗം മാറി എന്ന് കരുതുന്നത് ശുദ്ധ ഭോഷത്തരമാണ്. . ആധുനിക വൈദ്യശാസ്ത്രശാഖയുടെ ചികിത്സയില്‍ കഴിഞ്ഞ കുട്ടി ,ചികിത്സയുടെ ഫലമായി സാധാരണ ഗതിയില്‍ ഉണ്ടാകുന്ന ആരോഗ്യസ്ഥിതിയിലെ പുരോഗതിയാണ് അഞ്ച് മിനിട്ടിലെ ”ചികിത്സ” കൊണ്ട് നിങ്ങള്‍ തട്ടിയെടുത്ത് കളഞ്ഞത്. ഇത് അന്തവിശ്വാസങ്ങളുടെ കടുത്ത ഏടുകളിലേക്ക് നമ്മെ തള്ളിവിടും.

ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് ജാതി മത വ്യത്യാസം ഇല്ല എന്ന കാര്യം വളരെ പ്രസക്തവുമാണ്. ഇസ്ലാമിലെ ചേലാകര്‍മ്മം അപൂര്‍വം ചിലടത്തൊക്കെ ഉണ്ട് .ഓതി കൊടുക്കലും എഴുതി കൊടുക്കലും അപൂര്‍വമായി കാണുന്നു.ഈ കാലഘട്ടത്തിലും ചില ഇസ്ലാം വിശ്വാസികള്‍ പള്ളിയിലെ വിദഗ്ധനെ കൊണ്ടുള്ള സുന്നത്ത് ചെയ്യിക്കല്‍ തുടരുന്നുണ്ട്. ഹിന്ദുമതത്തിലെ പല അനാചാരങ്ങളും ഇപ്പോഴും തുടരുന്നു .കാലഘട്ടത്തിനനുസരിച്ച് മതാചാരങ്ങളിലും വിശ്വാസങ്ങളിലും മാറ്റം ഉണ്ടാകേണ്ടതാണെന്ന അടിസ്ഥാന തത്വം മറന്ന് കൊണ്ട് ഒരു മതവിശ്വാസിയും പ്രവര്‍ത്തിക്കുന്നത് കേരളത്തിന്റെ പൊതു സമൂഹം അംഗീകരിക്കും എന്ന് കരുതാനും കഴിയില്ല.കാലം മാറുന്നതിനനുസരച്ച് മതവിശ്വാസങ്ങളും മാറ്റപെടേണ്ടതാണ് കുറച്ചെങ്കിലും.ഒട്ടും മാറാതെ ശിലായുഗത്തിലെ വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തിയാല്‍ സ്വന്തം മതസ്ഥര്‍ തന്നെ അതിനെതിരെ വടിവാളോങ്ങും. പിന്നെ ഒരുകാര്യം, ഞാനും ധാരാളം രോഗികള്‍ക്കു രോഗശാന്തി വരുത്തിയിട്ടുണ്ട്. ആ കണക്കു ലക്ഷങ്ങള്‍ക്കു മേലില്‍ വരും. അപ്പൊ പിന്നെ എന്നെയും കൂടി വിശുദ്ധനാക്കാമോ ? നിര്‍ത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.