തിരുവനന്തപുരം: നേമത്ത് യുവതിയെ പീഡിപ്പിച്ച് ഒളിവിലായിരുന്ന ഡിവൈഎഫ് ഐ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ കല്ലിയൂര്‍ സ്വദേശി രാജീവാണ് പിടിയിലായത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
















