തിരുവനന്തപുരം: ബിജെപിയും സഖ്യകക്ഷികളും വോട്ട് മറിക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ്. സുരേഷ്. വോട്ട് മറിച്ച വരുമാനത്തിലാണ് കോണ്‍ഗ്രസ് ജീവിക്കുന്നതെന്നും അദേഹം പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി ഫേസ്ബുക്കിലൂടെ വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് തത്സമയം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഉപ തെരഞ്ഞെടുപ്പിന് എട്ടുദിവസം മാത്രമാണ് ശേഷിക്കുന്നത്. വട്ടിയൂര്‍ക്കാവിനെ ആവേശത്തിലാക്കിയാണ് ബിജെപിയുടെ പ്രചരണം കൊട്ടിക്കയറുന്നത്. സുരേഷ് ഗോപി എംപി കൂടി പ്രചരണത്തിന് എത്തിയതോടെ ആവേശം കൂടി. വീടുകള്‍ കയറിയും ദേവാലയങ്ങളില്‍ സജീവസാന്നിദ്ധ്യമായും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് എസ് സുരേഷ് വോട്ടര്‍മാരെ നേരിട്ട് കാണുകയാണ്. സ്ഥാനാര്‍ത്ഥികള്‍ തിരിഞ്ഞ് നോക്കാത്ത മേഖലകളില്‍ എത്തി വോട്ടര്‍മാരെ നേരിട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കണ്ടു.
















