കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആഹ്വാനം. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംയുക്തയോഗമാണ് ഈ തീരുമാനം എടുത്തത്. തൊഴിലാളികളുടെ പേരില്‍ അധികാരത്തില്‍ വന്ന പിണറായിസര്‍ക്കാര്‍ ഇതുവരെ 30 തവണ കെഎസ്ആര്‍ടിസി ജീവനക്കാരുടെ വേതനം വൈകിപ്പിച്ചതായി തൊഴിലാളികള്‍ പറയുന്നു. കോഴിക്കോട്ട് നടന്ന യോഗത്തിന് ശേഷം എല്ലാ ഡിപ്പോകളും കേന്ദ്രീകരിച്ച് തൊഴിലാളികളുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കുകയാണ് തൊഴിലാളികള്‍.
















