ന്യൂയോര്‍ക്ക്: ബഹുരാഷ്‌ട്ര കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണു 800 കോടി രൂപയുടെ പിഴ ചുമത്തി പെന്‍സില്‍വാനിയ കോടതി. മാനസികാരോഗ്യത്തിനുളള മരുന്നായ റിസ്‌പെര്‍ഡാല്‍ പുരുഷന്മാരില്‍ സ്തനവളര്‍ച്ച ഉണ്ടാകുന്നുവെന്ന കാണിച്ച് നിക്കോളാസ് മുറെ എന്ന യുവാവ് നല്‍കിയ കേസിലാണ് കമ്പനിക്കെതിരെ കോടതി ഭീമമായ പിഴ ചുമത്തിയത്.
ഓട്ടിസം ബാധിച്ച മുറെ ചെറുപ്പത്തില്‍ റിസ്‌പെര്‍ഡാല്‍ കഴിച്ചതിനെ തുടര്‍ന്ന് സ്തനവളര്‍ച്ച ഉണ്ടായതായി മുറെ ആരോപിച്ചു. മുറെ നല്‍കിയ കേസിനെ തുടര്‍ന്ന് കോടതി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും അനുബന്ധ കമ്പനിയായ ജാന്‍സണ്‍ ഫാര്‍മസ്യൂട്ടിക്കലും 800 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു.
മരുന്നിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും കമ്പനി അത് മറച്ചുവച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി.വിധിക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് കമ്പനി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. സമാനരീതിയില്‍ 13000 കേസുകളാണ് ഇനി കോടതി പരിഗണിക്കാനുള്ളത്.
















