ന്യൂദല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ മഴവെള്ള ശേഖരണം സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, വീടുകള്‍ എന്നിവയുടെ ടെറസുകളില്‍ മഴവെള്ളം ശേഖരിക്കും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരിക്കും തുടക്കത്തില്‍ മഴവെള്ള സംഭരണികള്‍ സ്ഥാപിക്കുക. ഇതു സംബന്ധിച്ച് ഈ മാസം കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിക്കും.
2050-ഓടെ രാജ്യത്ത് ജലക്ഷാമം അനുഭവപ്പെടുമെന്ന വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കരുതലെന്നോണമാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022 ല്‍ 15 ദശലക്ഷം വീടുകളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്ത് അയക്കുമെന്നും സാമ്പത്തിക ഭദ്രതയില്ലാത്തവര്‍ക്കും ഇതോടെ ശുദ്ധമായ കുടിവെളളം ലഭ്യമാക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
നിലവില്‍ കുടിവെള്ളം കിട്ടാതെ നിരവധി പേരാണ് രാജ്യത്ത് കഷ്ടപ്പെടുന്നത്. കുടിവെള്ളത്തിനായി ഒരു ദിവസത്തിന്റെ പകുതിയും നഷ്ടപ്പെടുത്തി അലയുന്ന ജനവിഭാഗങ്ങളും രാജ്യത്തുണ്ട്. പദ്ധതി നിലവില്‍ വരുന്നതോടെ ഇതിനൊരു പരിഹാരമാകുമെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പറയുന്നു.
















