ന്യൂദല്‍ഹി: നിയമസഭാ ഉപ തെരഞ്ഞെടുപ്പുകൾക്ക് ഏതാനം ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാടുവിട്ടു. കഴിഞ്ഞ ദിവസം വിസ്താര വിമനത്തില്‍ അദേഹം ബാങ്കോക്കിലെക്ക് യാത്രതിരിച്ചതായണ് ദേശീയ മാധ്യമം പുറത്തു വിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യാത്രയുമായി ബന്ധപെട്ട് ഇതുവരെ കോണ്‍ഗ്രസ് പാര്‍ട്ടി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
ഒക്ടോബര്‍ 21ന് നടക്കാനിരിക്കുന്ന മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളുടെ പ്രചരണ വേളയില്‍ പാര്‍ട്ടി നേതാവിന്റെ ഈ അഭാവം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ക്ഷയിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഹരിയാനയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അഷോക് താന്‍വാറിന്റെ രാഹുല്‍ വിരുദ്ധ പരാമര്‍ശവും തുടര്‍ന്നുള്ള രാജിയും ചര്‍ച്ചയാക്കുന്ന അവസരത്തിലാണ് ഇപ്പോള്‍ ഈ യാത്ര.
എന്നാല്‍, പ്രചരണ അവശ്യമുള്ള ഘട്ടങ്ങളില്‍ രാഹുൽഗാന്ധിയെ ലഭ്യമാകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
















