വാഷിങ്ടണ്‍ : ആഗോള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ആശയങ്ങള്‍ ഗാന്ധിയന്‍ മൂല്യങ്ങളില്‍ ഉറച്ചു നിന്നുകൊണ്ടുള്ളതാണെന്ന് യുഎസ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് യുഎന്‍ സമ്മേളനത്തില്‍ മോദി നടത്തിയ പ്രസംഗത്തെ അനുകൂലിച്ചു കൊണ്ട് യുഎസ് ജന പ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസിയാണ് ഇക്കാര്യം അറിയിച്ചത്.
ഗാന്ധിജിയുടെ 150 ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ പ്രതിസന്ധിയില്‍ ആക്കുന്നതാണ്. ആഗോള തലത്തില്‍ ഇവയെ ചെറുക്കുന്നത് സംബന്ധിച്ച് മോദിയുടെ ആത്മാര്‍ഥത പ്രശംസനീയമാണെന്നും അവര്‍ പറഞ്ഞു.
യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മോദിയുമായി കാലാവസ്ഥ സംബന്ധിച്ച് സംസാരിച്ചിരുന്നു. ഗാന്ധിജിയുടെ പ്രകൃതി ദര്‍ശനത്തെക്കുറിച്ചാണ് അന്ന് അദ്ദേഹം ചര്‍ച്ചതെയ്തതെന്നും പെലോസി കൂട്ടിച്ചേര്‍ത്തു.
















