ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സൈന്യം നടത്തിയ തെരച്ചിലിനിടെ നാല് ഭീകരര്‍ പിടിയില്‍. ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ള നാല് പേരെയാണ് ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ നിന്ന് പിടികൂടിയത്.
രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. പ്രദേശത്ത് ശക്തമായ തെരച്ചില്‍ നടന്നു വരികയാണ്. ഭീകരരെ ചോദ്യം ചെയ്തുവരികയാണ്.
ഫാറൂഖ് ഭട്ട്, മന്‍സൂര്‍ ഗാനി, മസൂദ്, നൂര്‍ മുഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്. ഇവരടക്കം 16 ഭീകരരാണ് ഇപ്പോള്‍ എന്‍ഐഎ പിടിയില്‍ ആയിരിക്കുന്നത്. ദോഡ, കിഷ്ത്വാര്‍ ജില്ലകളില്‍ മുമ്പുണ്ടായിരുന്ന സ്വാധീനം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹിസ്ബുള്‍.
കഴിഞ്ഞ നവംബറില്‍ ബിജെപി ആര്‍എസ്എസ് നേതാക്കളെ കിഷ്ത്വാറില്‍ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകത്തിന്റെ മുഖ്യപ്രതികളിലൊരാളായ ഒസാമയെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചു. അതിനു പിന്നാലെയാണ് വീണ്ടും ഭീകരരെ കണ്ടെത്തിയിരിക്കുന്നത്.
















