ന്യൂദല്‍ഹി: പ്രത്യേക പദവി അനുവദിക്കുന്ന 370ാം വകുപ്പ് ആണ് ജമ്മു കശ്മീരിലെ വികസന പ്രവത്തനങ്ങള്‍ക്ക് തടസം നിന്നിരുന്നതെന്നും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ വികസിത സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ജമ്മു കശ്മീരുമുണ്ടാകുമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ കത്രയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വദേശിയമായി നിര്‍മ്മിക്കപെട്ട ഈ ട്രെയിന്‍ ഫളാഗ് ഓഫ് ചെയ്യുന്നതില്‍ തനിക്ക് വളരെ അധികം സന്തോഷമുണ്ടെന്നും അമിത് ഷാ. വന്ദേ ഭാരത് എക്സ്പ്രസിലുടെ ജമ്മു കശ്മീരിന്റെ വികസനത്തിന്റെ യാത്രക്കുകൂടിയാണ് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര മന്ത്രിമാരായ പീയൂഷ് ഗോയല്‍, ഡോ. ജിതേന്ദ്ര സിംഗ്, ഡോ. ഹര്‍ഷ് വര്‍ധന്‍ എന്നിവരും ഫളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.

ന്യൂദല്‍ഹി നിന്ന് ജമ്മു കശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര സ്റ്റേഷനിലെക്കാണ് വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ അടിസ്ഥാന തത്വങ്ങളിലൂന്നി നിന്നുകൊണ്ട് പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുളള അശ്രാന്ധ പരിശ്രമങ്ങള്‍ നടക്കുന്നതായും അമിത് ഷാ വ്യക്തമാക്കി.















