കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി. തൃണമൂല്‍ എം.എല്‍.എ സബ്യസാചി ദത്ത ബി.ജെ.പിയില്‍ ചേര്‍ന്നതാണ് ഭരണകക്ഷിക്ക് കനത്ത തിരിച്ചടിയായത്. ബി.ജെ.പിയില്‍ അംഗത്വം എടുത്ത അദേഹം തൃണമൂല്‍ അക്രമങ്ങളില്‍ സംഘര്‍ഷഭരിതമായ ബംഗാളിനെ ശാന്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടുകയും ചെയ്തു. ബിദ്ധനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറായ ദത്തയ്‌ക്ക് ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ ദിലിപ് ഘോഷാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വെച്ച് പാര്‍ട്ടി പതാക കൈമാറിയത്. രാജ്യവും രാജ്യത്തിന്റെ താത്പര്യങ്ങളും എന്റെയും പാര്‍ട്ടിയുടെയും താത്പര്യങ്ങളേക്കാള്‍ ഒരുപാട് വലുതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലാണ് ഇന്ത്യ പുതിയ ഉയരങ്ങള്‍ സ്വന്തമാക്കിയതെന്ന് ദത്ത പറഞ്ഞു. ദത്തയുടെ വരവേടെ ബി.ജെ.പിയിലേക്ക് എത്തിയ തൃണമൂല്‍ എം.എല്‍.എമാരുടെ എണ്ണം എട്ടായി. അതിനിടെ കോണ്‍ഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും രണ്ട് എം.എല്‍.എമാര്‍ കൂടി പാര്‍ട്ടി വിട്ടിരുന്നു.
അതേസമയം, ആരൊക്കെ എതിര്‍ത്താലും പശ്ചിമ ബംഗാളിലും ദേശീയ പൗരത്വം രജിസ്റ്റര്‍ നടപ്പാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ബംഗ്ലാദേശില്‍ നിന്നടക്കമുള്ള നുഴഞ്ഞുകയറ്റക്കാരെ തൂക്കി പുറത്തെറിയുമെന്നും അദ്ദേഹം. കൊല്‍ക്കത്തില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമൊട്ടാകെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഇതിനെ ആരാണ് തടയുന്നത് കാണട്ടെ. ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ക്ക് ആര്‍ക്കും ബംഗാള്‍ വിടേണ്ടി വരില്ല. എന്നാല്‍, അനധികൃത നുഴഞ്ഞുകയറ്റക്കാരെ വച്ചുപൊറുപ്പിക്കില്ല. തന്റെ വോട്ടര്‍ അടിത്തറ വിപുലീകരിക്കാന്‍ നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്ത് നിലനിര്‍ത്താനാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശ്രമം. സിപിഎം ഭരിച്ചിരുന്നപ്പോള്‍ അവരുടെ വോട്ട് ബാങ്ക് നുഴഞ്ഞുകയറ്റക്കാര്‍ ആയതിനാല്‍ അന്നു അവരെ പുറത്താക്കണമെന്ന് ശക്തിയുക്തം വാദിച്ച ആളാണ് മമത. ഇപ്പോള്‍ അവരുടെ വോട്ട് ബാങ്ക് ആയി മാറിയപ്പോള്‍ അവരെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. തൃണമൂല്‍ നേതാവിനു തന്റെ പാര്‍ട്ടിയുടെ താല്‍പ്പര്യത്തിനാകും പ്രഥമസ്ഥാനം എന്നാല്‍ ബിജെപിക്ക് അങ്ങനെ അല്ല. ”ഏതെങ്കിലും പാര്‍ട്ടിയുടെ താല്‍പ്പര്യത്തെക്കാള്‍ വലുതാണ് ഞങ്ങള്‍ക്ക്‌ദേശീയ താല്‍പ്പര്യം. ഒരു നുഴഞ്ഞുകയറ്റക്കാരനെ താമസിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഒരു അഭയാര്‍ഥിക്ക് പോലും പോകേണ്ടതില്ലഇതാണ് ബിജെപിയുടെ വാഗ്ദാനം, മന്ത്രി കൂട്ടിച്ചേര്‍ത്തു. 2019 ലെ തെരഞ്ഞെടുപ്പ് വിധിയിലൂടെ പൗരത്വ രിജസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് ജനങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്.
















