മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ പ്രവര്‍ത്തകരില്ലാതെ സിപിഎം വലയുന്നു. 288 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആകെ നാലു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ മാത്രമെ സിപിഎമ്മിന് ഇതുവരെ കിട്ടിയിട്ടുള്ളൂ. ബാക്കി സീറ്റുകളില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരോട് പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും കെട്ടിവെച്ചകാശുപോലും കിട്ടില്ലെന്ന് പറഞ്ഞ് ഇവര്‍ ഒഴിവാകുകയായിരുന്നു. കല്‍വാന്‍, ദഹാനു, നാസിക് വെസ്റ്റ്, സോലാപുര്‍ സിറ്റി സെന്‍ട്രല്‍ എന്നീ സീറ്റുകളില്‍ മാത്രമാണ് പാര്‍ട്ടി മത്സരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഡോ. അശോക് ധാവ്‌ളെയാണ് ഇക്കാര്യം അറിയിച്ചത്.
ജെ പി ഗാവിത് കല്‍വാന്‍ മണ്ഡലത്തില്‍നിന്ന് തന്നെ മത്സരിക്കും. ദഹാനുവില്‍ വിനോദ് നിക്കോളെ, സോലാപുര്‍ സിറ്റി സെന്‍ട്രലില്‍ നരസയ്യ ആദം, നാസിക് വെസ്റ്റില്‍ ഡോ. ഡി എല്‍ കരദ് എന്നിവരാണ് മത്സരിക്കുക. ദഹാനുവിലും നാസിക് വെസ്റ്റിലും സിപിഎമ്മിന്റെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സ്ഥാനാര്‍ഥികളെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസും എന്‍സിപിയും വ്യക്തമാക്കിയിട്ടുണ്ട്. കല്‍വാനിലും സോലാപുരിലും സൗഹൃദമത്സരമായിരിക്കും ഉണ്ടാകുകയെന്നും ധാവ്‌ളെ പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി അടക്കം നിര്‍ദേശിച്ചിട്ടും മറ്റു സീറ്റുകളില്‍ മത്സരിക്കാന സംസ്ഥാന നേതൃത്വം തയാറായിട്ടില്ല.
















