ന്യൂദല്‍ഹി: അന്തരിച്ച മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പെന്‍ഷന്‍ തുക രാജ്യസഭയിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് സമര്‍പ്പിച്ച് ഭാര്യ സംഗീത ജെയ്റ്റ്ലി. തിങ്കളാഴ്ച രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡുവിന് നല്‍കിയ കത്തിലൂടെയാണ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്. അരുണ്‍ ജെയ്റ്റ്‌ലിയുടെ സമര്‍പ്പണ മനോഭാവമാണ് ഈ തീരുമാനമെടുക്കാന്‍ കുടുംബത്തിനെ നയിച്ചത്തെന്ന് കത്തില്‍ വിശദീകരിക്കുന്നു. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചു. അസുഖത്തെത്തുടര്‍ന്ന് ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അരുണ്‍ ജെയ്റ്റ്ലി ആഗസ്റ്റ് 24നാണ് അന്തരിച്ചത്.
പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പള-അലവന്‍സ് ആക്ട് അനുസരിച്ച്, ഒരു മുന്‍ എംപിയ്‌ക്ക് പ്രതിമാസം 20,000 രൂപയാണ് മിനിമം പെന്‍ഷന്‍. അഞ്ചു വര്‍ഷത്തിനുമേലെ സഭാംഗമായിരുന്ന ഒരാള്‍ക്ക് ഓരോ വര്‍ഷവും 1,500 രൂപ അധിക പെന്‍ഷനും അര്‍ഹതയുണ്ട്. 1999 മുതല്‍ രാജ്യസഭാംഗമായിരുന്നു അരുണ്‍ ജെയ്റ്റ്ലി. കണക്കുകള്‍ പ്രകാരം അദ്ദേഹത്തിന് ലഭിക്കുന്ന ആകെ പെന്‍ഷന്‍ പ്രതിമാസം 50,000 രൂപയാകുമായിരുന്നു. മരണപ്പെട്ട അംഗത്തിന്റെയോ മുന്‍ എംപിയുടെയോ കുടുംബ പെന്‍ഷന്‍ അംഗത്തിന്റെ പെന്‍ഷന്റെ 50 ശതമാനമാണ്. അതായത് അരുണ്‍ ജെയ്റ്റ്ലിയുടെ കുടുംബത്തിന് പ്രതിമാസം 25,000 രൂപ അല്ലെങ്കില്‍ പ്രതിവര്‍ഷം 3 ലക്ഷം രൂപ വരെ കിട്ടുമായിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു അരുണ്‍ ജെയ്റ്റ്ലി. തന്റെ രാഷ്‌ട്രിയ പ്രവര്‍ത്തനത്തിലെ അടിത്തറക്കും ഇതു തന്നെയായിരുന്നു കാരണം. തന്റെ എല്ലാ സ്റ്റാഫ് അംഗങ്ങളുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം പണം നല്‍കിയിരുന്നു. 2018 മെയ് മാസത്തില്‍, എയിംസില്‍ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് ശേഷം, രോഗികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ എയിംസ് നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം ദല്‍ഹിയിലെ പ്രീമിയര്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നിരവധി വാട്ടര്‍ കൂളിംഗ്, ഡിസ്‌പെന്‍സിംഗ് യൂണിറ്റുകള്‍ സംഭാവന ചെയ്തിരുന്നു.
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞക്ക് ഒരു ദിവസം മുമ്പാണ് ആരോഗ്യപരമായ പ്രശനങ്ങള്‍ കാരണം മന്ത്രി സ്ഥാനം ഏറ്റേടുക്കാന്‍ കഴില്ലെന്ന് കത്തിലൂടെ ജെയ്റ്റ്ലി അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, 2കൃഷ്ണ മേനോന്‍ മാര്‍ഗ് വസതി വിട്ട് അദ്ദേഹം സൗത്ത് ദല്‍ഹിലെ സ്വന്തം വീട്ടിലേക്ക് മാറി. ഇതിനെകുറിച്ച് ചോദിച്ച ദേശീയ മധ്യമത്തോട്, മന്ത്രിമന്ദിരം കൈവശപ്പെടുത്താനും മന്ത്രിയല്ലാത്ത ഒരാള്‍ക്കു വേണ്ടി ഖജനാവിലെ പണം ചെലവഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
















