ലക്‌നൗ: ഉപതെരഞ്ഞെടുപ്പിന്റെ ബിജെപി സ്ഥാനാര്‍ത്ഥിയായി ഉത്തര്‍പ്രദേശിലെ വഴിയോര കച്ചവടക്കാരന്റെ മകനും. ബിജെപി സിറ്റി കമ്മിറ്റി അധ്യക്ഷനായ വിജയ് രാജ്ഭറാണ് ഘോസി നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്. വിജയ് രാജ്ഭറിന്റെ പിതാവ് നന്ദ്‌ലാല്‍ രാജ്ഭര്‍ മുന്‍ഷിപുരയ്‌ക്കടുത്തുള്ള വഴിയോരത്ത് പച്ചക്കറി വില്‍പ്പന നടത്തുകയാണ്.

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തിയാണ് വിജയ് രാജ്ഭര്‍. സംഘടന വലിയ ഉത്തരവാദിത്വമാണ് എല്‍പ്പിച്ചിരിക്കുന്നതെന്ന് വിജയ് പറയുന്നു. പ്രതീക്ഷയ്‌ക്കൊത്ത മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് അദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ 21നാണ് ഘോസി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തന്റെ മകനു ലഭിച്ച സ്ഥാനാര്‍ത്ഥിത്വം കഠിനാധ്വാനത്തിന്റെ ഫലമാണെന്നതി അഭിമാനമുണ്ടെന്ന് വിജയിയുടെ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി. വിജയ് രാജ്ഭറെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് എതിര്‍ സ്ഥാനാര്‍ത്ഥികളെ ഞെട്ടിച്ചിട്ടുണ്ട്.
















