ന്യൂദല്‍ഹി: ഇന്ത്യ രണ്ടു തവണ നടത്തിയ മിന്നലാക്രമണങ്ങളും ഒരു സൂചനയാണെന്നും പാക്കിസ്ഥാന്‍ അടങ്ങിയിരിക്കുന്ന കാലത്തോളം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്നും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യക്ക് ഇനിയും അതിര്‍ത്തി കടക്കേണ്ടി വന്നാല്‍ അത് ചെയ്യും. ആകാശമെന്നോ കരയെന്നോ ഇല്ല. ചിലപ്പോള്‍ ഇരു വഴിയും സ്വീകരിച്ചേക്കാം. അധികകാലം ഒളിച്ചുകളി നടക്കില്ല. പാക്കിസ്ഥാന്‍ ഭീകരരെ നിയന്ത്രിക്കണമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ അടിക്കടി മാറുന്നുണ്ട്. ഇന്ത്യക്കു നേരെ ഭീകരരെ ഉപയോഗിച്ചുള്ള നിഴല്‍യുദ്ധത്തിനാണ് പാക്കിസ്ഥാനു താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ കശ്മീരില്‍ ജിഹാദിന് പാക്കിസ്ഥാന്‍ ആഹ്വാനം ചെയ്തിരുന്നു.
ആണവായുധങ്ങള്‍ പ്രതിരോധ ആയുധങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. അതു യുദ്ധത്തില്‍ പ്രയോഗിക്കാനുള്ളതല്ല. ആണവായുധം ഉപയോഗിക്കുമെന്നുള്ള പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭീഷണിയും അവകാശവാദവും എന്തിന്റെ അടിസ്ഥാനത്തിലാണെന്നു മനസ്സിലാകുന്നില്ലെന്നും റാവത്ത് പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനു ശേഷം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ കൂടിയതായി കരസേനാ മേധാവി പറയുന്നു. പാക്ക് സഹായത്തോടെ നുഴഞ്ഞുകയറാനും ഭാരതത്തിന്റെ മണ്ണില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ നമ്മള്‍ ശക്തമായി തടയുന്നു. നുഴഞ്ഞുകയറ്റം ഇല്ലാതാക്കി കശ്മീരില്‍ സമാധാനം പുലര്‍ത്തുക എന്നതാണു സൈന്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീര്‍ വിഷയത്തെ തുടര്‍ന്ന നിരവധി വ്യാജപ്രചാരണ ഉണ്ടാക്കുന്നുണ്ട്. നടന്നതെല്ലാം നല്ലതിനാണെന്നു വലിയൊരു വിഭാഗം ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. നല്ലതും മോശവും ജനങ്ങള്‍ സൂക്ഷ്മതയോടെ വിലയിരുത്തും. ഒന്നും നഷ്ടമായിട്ടില്ലെന്നും നേട്ടമാണു കൂടുതലെന്നും ജനം മനസ്സിലാക്കും. അവര്‍ ഇപ്പോഴും കശ്മീരികളാണ്, അവിടത്തെ താമസക്കാരാണ്. കഴിഞ്ഞ 30 വര്‍ഷം അവിടുത്തെ അവസ്ഥ എന്തായിരുന്നു എന്ന അറിയവുന്നതാണ്. ഇനിയെങ്ങിലും അവിടെ സമാധാനം പുലരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി കൂട്ടം ചേര്‍ന്നു കല്ലേറും ആക്രമണങ്ങളും നടത്തി 144ാം വകുപ്പ് ലംഘിച്ച കുറച്ച് ആളുകളെയാണു തടവിലാക്കിയിട്ടുള്ളത്. ആപ്പിള്‍ കര്‍ഷകര്‍ക്കും മറ്റുള്ളവര്‍ക്കും എതിരെ പോസ്റ്റര്‍ പതിച്ച് ഭീഷണിപ്പെടുത്തിയവരുമാണ് അറസ്റ്റിലായത്. സര്‍ക്കാരിന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും അന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമിച്ചവരുമാണ് അവര്‍. സുരക്ഷാ സേന ബലം പ്രയോഗിക്കുന്നില്ല. കശ്മീരി ജനതയുടെ സമാധാന സ്ഥാപനത്തിനായാണു സൈന്യം പ്രവര്‍ത്തിക്കുന്നത്’ റാവത്ത് വിശദീകരിച്ചു.
















