സൂററ്റ്: ഭാരതമെമ്പാടും നവരാത്രി ഉത്സവത്തിന്റെ തയ്യാറെടുപ്പുകള്‍ നടക്കുമ്പോഴാണ് സൂറത്തിലെ ഒരു കൂട്ടം വനിതകള്‍ ആഘോഷങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയത്. ചന്ദ്രയാന്‍ -2 മുതല്‍ റോഡ് സുരക്ഷ, ആര്‍ട്ടിക്കിള്‍ 370 വരെയുള്ള നിരവധി വാട്ടര്‍ കളര്‍ ടാറ്റൂകള്‍ ശരീരത്തില്‍ വരച്ചുകൊണ്ടാണ് ഇവര്‍ നവരാത്രി ആഘോഷങ്ങളെ വരവേറ്റത്.

ശനിയാഴ്ച സൂറത്തില്‍ നടന്ന നവരാത്രി റാസ് ഗാര്‍ബ ഉത്സവങ്ങളുടെ തയ്യാറെടുപ്പിനിടെയാണ് സ്ത്രീകളുടെ ബോഡി പെയിന്റ് ടാറ്റൂകള്‍ ധരിച്ച് ചിത്രങ്ങള്‍ ദേശീയ മാധ്യമം പങ്കുവച്ചത്. ബാക്ക് ഓപ്പണ്‍ ബ്ലൗസുകള്‍ ധരിച്ച സ്ത്രികളുടെ ശരീരത്തില്‍ ബോഡി പെയിന്റുപയോഗിച്ച് ചിത്രം വരക്കുന്ന ആര്‍ട്ടിസ്റ്റിനെയും ചിത്രത്തില്‍ കാണാം. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വൈറലായതോടെ നിരവധി പോസിറ്റീവ് പ്രതികരണങ്ങളാണ് കിട്ടുന്നത്.
















