Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നമസ്തസൈ്യ നമോനമഃ

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Sep 29, 2019, 03:14 am IST
inSamskriti

ശൈവഭക്തി, വൈഷ്ണവഭക്തി, ദേവീഭക്തി എന്നിങ്ങനെ ത്രിവിധങ്ങളായ രീതി വിധാനങ്ങളില്‍ ആരാധനാനുഷ്ഠാന സമ്പ്രയാദങ്ങള്‍ ഭാരതീയാധ്യാത്മികതയിലുണ്ട്. ശിവഭക്തരാണ് ഒന്നാം സ്ഥാനത്ത് എന്നൊരു മതം. അതല്ല ശ്രീരാമനും കൃഷ്ണനുമുള്‍പ്പെട്ട വൈഷ്ണവപക്ഷമാണ് മുന്നിലെന്ന് മറ്റൊരുവിചാരം. അമ്മ സങ്കല്‍പ്പത്തിലധിഷ്ഠിതമായ ദേവീഭക്തിയാണ് പ്രബലവും പ്രധാനവുമെന്നൊരു ചിന്താധാരയും ഇവിടെയുണ്ട്. ജനിമൃതികളില്ലാത്ത പരമശിവനും കുടുംബവും കൂടിച്ചേര്‍ന്നാല്‍ ഭക്തിയുടെ സമഗ്രാനുഭൂതിയായി എന്ന് വാദിക്കുമ്പോള്‍ ഭക്തിജ്ഞാനകര്‍മയോഗങ്ങള്‍ വൈഷ്ണവപക്ഷത്ത് പൂര്‍ണശോഭമാവുന്നുവെന്ന് മറുപക്ഷം. ലക്ഷ്മിയും സരസ്വതിയും കാളിയുമായി അഭിന്നതയോടെ പ്രത്യക്ഷീകൃതമാകുന്ന സ്ത്രീത്വത്തിന്റെ വൈവിധ്യ പൂര്‍ണമായ മുഖസ്‌തോഭങ്ങള്‍ ദേവീഭക്തിയില്‍ പ്രകടമാണെന്ന് വാദിക്കുന്നവരുമേറെ. ശൈവമോ വൈഷ്ണവമോ ഏതുമാവട്ടെ മുമ്പില്‍, പക്ഷെ നാം ഒരു നവരാത്രിക്കാലം ദേവിക്കായി അറിഞ്ഞ് ആദരപൂര്‍വം നല്‍കിയിരിക്കുന്നു. പുഴ മൂന്ന് പേരുകളിലറിയപ്പെട്ടുകൊള്ളട്ടെ. പ്രവാഹം ഒന്നുതന്നെ. ഒന്നുമാത്രം മറക്കാതിരിക്കുക. മാര്‍ഗം ധര്‍മം, ലക്ഷ്യം ബ്രഹ്മം.

ഈ രംഗം ഒന്നടുത്തുകാണുക. മഹാവിഷ്ണു ആലിലയില്‍ കിടക്കുകയാണ്. കരാരവിന്ദത്താല്‍ പദാരവിന്ദം മുഖാരവിന്ദത്തോടുചേര്‍ത്ത്. വിവിധ ചിന്തകള്‍ മഹാവിഷ്ണുവിലുണ്ടായി. വിചാരഭാഷ ഇങ്ങനെ പരാവര്‍ത്തനം ചെയ്യാം. 

”ഞാന്‍ ആരാണ്?”

”ഞാനെങ്ങനെയുണ്ടായി?”

”ഞാന്‍ പ്രവര്‍ത്തിക്കേണ്ടതെങ്ങനെ?”

പൊടുന്നനെ ഒരശരീരി. സ്ത്രീശബ്ദത്തിലതിങ്ങനെ 

”സര്‍വം ഖല്വിദമേവാഹം

നാന്യദസ്തി സനാതനം”

അര്‍ത്ഥം: ഇതെല്ലാം ഞാന്‍ തന്നെയാണ്. ഞാനൊഴികെ സനാതനമായി യാതൊന്നുമില്ല.

മഹാവിഷ്ണുവിനു മുമ്പില്‍ ദേവി പ്രത്യക്ഷപ്പെട്ടു. ശംഖം ചക്രം ഗദാ പങ്കജമിവ വിലസുന്ന നാല് തൃക്കൈകളോടെയാണ് ദര്‍ശനം. ദിവ്യാഭരണവിഭൂഷിതയായാണ് ദേവി. കൂടെ കുറെ ശക്തികളുമുണ്ട്. അവരാരൊക്കെയെന്നോ?

രതിര്‍ഭൂതിസ്തഥാ ബുദ്ധിര്‍-

മ്മതി കീര്‍ത്തിര്‍ സ്മൃതിര്‍ധൃതി

ശ്രദ്ധാ മേധാ സ്വധാ സ്വാഹാ

ക്ഷുധാ നിദ്രാ ദയാഗതി

രതി, ഭൂതി, ബുദ്ധി, മതി, കീര്‍ത്തി, സ്മൃതി, ധൃതി, ശ്രദ്ധ, മേധ, സ്വാഹ, ക്ഷുധ, നിദ്ര, ദയ……. വൃഷ്ടിയിലെ സമസ്ത ഊര്‍ജഭാവങ്ങളും ദേവിക്കൊപ്പം.

ദേവി മഹാവിഷ്ണുവിനോടിങ്ങനെ പറഞ്ഞു:  ”ഞാന്‍ പരാശക്തി. മഹാമായ. അങ്ങ് സാത്വികന്‍. അങ്ങയുടെ നാഭിയില്‍നിന്നും രജോഗുണപ്രധാനനായ ബ്രഹ്മാവ്. ബ്രഹ്മാവിന്റെ ഭൂമധ്യത്തില്‍നിന്നും താമസശക്തിയോടുകൂടിയ രുദ്രന്‍. ബ്രഹ്മാവ് തപോബലംകൊണ്ട് സൃഷ്ടികര്‍മത്തിലേര്‍പ്പെടുന്നു. രക്തവര്‍ണമായ ലോകമാണ് ബ്രഹ്മാവ് സൃഷ്ടിക്കുന്നത്. ആ ലോകത്തിന് അങ്ങാണ് രക്ഷിതാവ്. അതേ ജഗത്തിനെ കല്‍പ്പാന്തത്തില്‍ രുദ്രന്‍ സംഹരിക്കും. ഞാന്‍ സൃഷ്ടിക്കു പിന്നിലുള്ള ശക്തി.”ഏറെ ദാര്‍ശനികമാനമുള്ള ഉപാഖ്യാനമാണിത്.

ദേവി/ദുര്‍ഗ/ ചണ്ഡീഭക്തര്‍ ഭാരതത്തിേെലറെയുണ്ട്. പ്രത്യേകിച്ചും കേരളത്തിലും ബംഗാളിലും. താന്ത്രികവിധികളോടെയുള്ളശാക്തേയത്തിനും അനുകര്‍ത്താക്കളേറെ. കേരളത്തില്‍ ചെറുതും വലുതുമായി നൂറുകണക്കിന് ദേവീക്ഷേത്രങ്ങളാണുള്ളത്. ‘കാവ്’ എന്നവസാനിക്കുന്ന സ്ഥലനാമങ്ങളുള്ള ദേശത്ത് നിശ്ചയമായും ഒരു അമ്മദൈവമുണ്ടാകും. ദേവീമഹിമ പദാല്‍പ്പദം അഭിവ്യഞ്ജിക്കുന്ന കാവിലെ പാട്ടുകള്‍ കൈരളിയുടെ അനര്‍ഘസമ്പത്തുതന്നെ. ദേവതാ പ്രീതിക്കായുള്ള നാടന്‍ കലാരൂപങ്ങളും നിരവധി. കേരളത്തിലെ ഫോക്‌ലോറിക്‌സിന് ശക്തിപകരുന്നത് കാവും കാവിലെ പാട്ടും കളമെഴുത്തും കോലരൂപങ്ങളുമാണ്. നിരങ്കുശമായ, നിര്‍ലേപമായ കേവലഭക്തിയുടെ പ്രാഗ്രൂപങ്ങള്‍നമ്മുടെ കാവുകളില്‍ കണ്ടെത്താം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.