Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരാനുഭൂതി

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Sep 29, 2019, 03:10 am IST
inSamskriti

മക്കളെ, 

ഈശ്വരനെക്കുറിച്ചു പലര്‍ക്കും പല ധാരണകളാണുള്ളത്.  അധികംപേരും ഈശ്വരനില്‍ വിശ്വസിക്കുന്നവരാണ്. ചിലര്‍ ഈശ്വരന്റെ അസ്തിത്വത്തെ നിഷേധിക്കുന്നുമുണ്ട്. എന്നാല്‍ ഈശ്വരനില്‍ വിശ്വസിക്കുന്നവരില്‍തന്നെ മിക്കവരും ഈശ്വരനെ തങ്ങളില്‍ നിന്നും ബാഹ്യമായ ഒരു ശക്തിയായാണ് കരുതുന്നത്. സത്യത്തില്‍, വിത്തില്‍ വൃക്ഷംപോലെയും പാലില്‍ വെണ്ണ പോലെയും സ്വര്‍ണ്ണാഭരണത്തില്‍ സ്വര്‍ണ്ണമെന്ന പോലെയും സര്‍വ്വചരാചരങ്ങളിലും ഈശ്വരന്‍ കുടികൊള്ളുന്നു.

ഓരോ വ്യക്തിയിലും ദിവ്യത്വമുണ്ട്, ഈശ്വരത്വം ഉണ്ട്.  തേനിന്റെ രുചിയോ, പ്രകൃതിയുടെ ഭംഗിയോ പറഞ്ഞറിയിക്കാന്‍ നമുക്കു കഴിയുകയില്ല. രുചിച്ചും, കണ്ടും അനുഭവിച്ചുമാണ് അത് അറിയാന്‍ കഴിയുന്നത്. വിദ്യുച്ഛക്തി നമുക്കു കാണാന്‍ കഴിയില്ല. എന്നാല്‍ വൈദ്യുതകമ്പിയില്‍ തൊട്ടാലറിയാന്‍ കഴിയും; അനുഭവിക്കാന്‍ സാധിക്കും. അതുപോലെ ഈശ്വരാനുഭൂതി വാക്കിനും മനസ്സിനും അപ്പുറമാണ്. ശരിയായ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ നീങ്ങിയാല്‍ ഈശ്വരനെ അനുഭവിച്ചറിയാന്‍ കഴിയും. ആ അനുഭൂതി നുകരാന്‍ കഴിയും.

ഒരിക്കല്‍ ഒരു സന്ന്യാസി ഒരു വിദ്യാലയത്തിനു മുന്നിലൂടെ നടക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അദ്ദേഹത്തെ കളിയാക്കാന്‍ തുടങ്ങി. ചിലര്‍ അദ്ദേഹത്തിന്റെ അടുത്തുചെന്ന് ചോദിച്ചു, ”നിങ്ങള്‍ എന്തിനാണ് ഈ വേഷം കെട്ടിയിരിക്കുന്നത്?” സന്ന്യാസി പറഞ്ഞു, ”സന്ന്യാസം സ്വീകരിക്കുന്നത് ഈശ്വരസാക്ഷാത്കാരം ലക്ഷ്യമാക്കിയാണ്.” അതു കേട്ട് കുട്ടികള്‍ വീണ്ടും ചോദിച്ചു, ”ഈശ്വരനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലാത്ത ഈശ്വരനെ എങ്ങനെ സാക്ഷാത്കരിക്കും?” അതിനു മറുപടിയായി സമീപത്തുള്ള ഒരു വൃക്ഷത്തെ ചൂണ്ടിക്കൊണ്ട് സന്ന്യാസി ചോദിച്ചു, ”ആ വൃക്ഷം എന്തില്‍നിന്നാണ് ഉണ്ടായത്?” ”അതിന്റെ വിത്തില്‍നിന്ന്”, വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആ വൃക്ഷത്തിന്റെ ചുവട്ടില്‍ ധാരാളം പഴങ്ങള്‍ വീണുകിടന്നിരുന്നു. സന്ന്യാസി ഒരു പഴം എടുത്തു കടിച്ചു. പിന്നെ അതിന്റെ ഉള്ളിലേയ്‌ക്ക് ഒന്നു നോക്കി. എന്നിട്ട് അതു വലിച്ചെറിഞ്ഞു. അടുത്ത പഴവും കടിച്ചുനോക്കി വലിച്ചെറിഞ്ഞു. ഇങ്ങനെ ഒന്നൊന്നായി കുറെ പഴങ്ങള്‍ സന്ന്യാസി കടിച്ചുനോക്കിയിട്ട് വലിച്ചെറിഞ്ഞു. ഇതുകണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സന്ന്യാസിയുടെ പ്രവൃത്തിയുടെ ഉദ്ദേശ്യം അറിയാനുള്ള ആകാംക്ഷയായി. അവര്‍ സന്ന്യാസിയുടെ അടുത്തുചെന്ന് ചോദിച്ചു, ”നിങ്ങള്‍ എന്താണ് ചെയ്യുന്നത്? ഈ പഴങ്ങള്‍ ഓരോന്നായി കടിച്ചിട്ടു വലിച്ചെറിയാന്‍ നിങ്ങള്‍ക്കു ഭ്രാന്താണോ?” സന്ന്യാസി പറഞ്ഞു, ”അതോ, ഈ വൃക്ഷം ഉണ്ടായത് വിത്തില്‍നിന്നാണല്ലോ. അപ്പോള്‍ പഴത്തിനകത്തുള്ള വിത്തില്‍ വൃക്ഷം ഉണ്ടോ എന്ന് നോക്കുകയായിരുന്നു. പക്ഷെ  ഒന്നില്‍ പോലും വൃക്ഷത്തെ കണ്ടില്ല.” അതുകേട്ട് വിദ്യാര്‍ത്ഥികള്‍ ചിരിക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞു, ”ഇത്രയും ചെറിയ വിത്തില്‍ വലിയ വൃക്ഷം എങ്ങനെയാണ് കാണാന്‍ സാധിക്കുക? ആദ്യം വിത്ത് നടണം, എന്നിട്ട് അതിന് സമയത്തിന് വെള്ളവും വളവും നല്കണം. അങ്ങനെയായാല്‍ വിത്തില്‍ നിന്ന് മുളപൊട്ടി തൈ കിളിര്‍ത്തുവന്ന്, വളര്‍ന്നു വലുതാകുമ്പോള്‍  അത് വലിയൊരു വൃക്ഷമായിത്തീരും.” അപ്പോള്‍ സന്ന്യാസി പറഞ്ഞു, ”ഈശ്വരന്റെ കാര്യവും ഇതുപോലെയാണ്. വിത്തിനുള്ളിലെ വൃക്ഷംപോലെ നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ ഈശ്വരന്‍ കുടികൊള്ളുന്നുണ്ട്. എന്നാല്‍ ഇന്ന് നിങ്ങള്‍ക്കത് അനുഭവമായിട്ടില്ല. അനുഭവമില്ലാത്തതുകൊണ്ട് ഈശ്വരനില്ല എന്ന് എങ്ങനെ പറയാനാകും? ഈശ്വരനെ അനുഭവിച്ചവര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ പ്രയത്‌നിച്ചാല്‍ ആര്‍ക്കും ഈശ്വരനെ അനുഭവിച്ചറിയാനാകും. അതിനുള്ള ഒരു മാര്‍ഗ്ഗമാണ് സന്ന്യാസജീവിതം.”  

ഈശ്വരാരാധന ആത്മതത്ത്വം വെളിവാക്കാനാണ്. നമ്മള്‍ മനസ്സിനെ അന്തര്‍മുഖമാക്കി ഉള്ളിലിരിക്കുന്ന ഈശ്വരനെ തേടണം. ധ്യാനം, ജപം തുടങ്ങിയ സാധനകള്‍ അനുഷ്ഠിക്കണം. ക്രമേണ ഈശ്വരനെ അനുഭവിച്ചറിയാന്‍ കഴിയും. ഒരു പുഷ്പം മൊട്ടായിരിക്കുമ്പോള്‍ അതിന്റെ പരിമളവും ഭംഗിയും അറിയാന്‍ കഴിയില്ല. അതു വിടര്‍ന്ന് വികസിക്കണം. അതുപോലെ സാധനയിലൂടെ നമ്മുടെ ഹൃദയപുഷ്പം വിടരണം. വിത്തു വളര്‍ന്ന് വൃക്ഷമായാല്‍ പിന്നെ അത് വരുന്നവര്‍ക്കെല്ലാം തണലും പഴങ്ങളും നല്കുന്നു. എന്നാല്‍ വിത്തിന് ആ കഴിവില്ല. അതുപോലെ ആത്മതത്ത്വം അറിഞ്ഞവന്‍ പിന്നെ  ലോകത്തിനു ശാന്തിയും സമാധാനവും പകരുന്ന ആനന്ദസ്രോതസ്സായി  മാറുന്നു. ഒരു ചന്ദനഫാക്ടറിയില്‍ ചെന്നാല്‍ മതി, നമ്മുടെ ദേഹത്തും ആ മണം വ്യാപിക്കും. അതുപോലെ ഈശ്വരനെ സാക്ഷാത്ക്കരിച്ച ഒരു മഹാത്മാവിന്റെ സാമീപ്യംപോലും മറ്റുള്ളവര്‍ക്ക് അനുഗ്രഹമായിത്തീരുന്നു.

ഈശ്വരന്‍ എന്നതു് അനുഭവമാണു്. അതനുഭവിക്കുവാനുള്ള വഴിയാണു് പ്രാര്‍ത്ഥന, ജപം, ധ്യാനം തുടങ്ങിയ ആദ്ധ്യാത്മികസാധനകള്‍. അതിലൂടെ നമ്മുടെ ഹൃദയപുഷ്പം വിടരണം. അപ്പോള്‍ ഈശ്വരനെ ദര്‍ശിക്കാനും, ആ പരമാനന്ദം അനുഭവിക്കുവാനും കഴിയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍
Business

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

India

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.