Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അടിയും കൊണ്ട്, പുളിയും കുടിച്ച് സര്‍ക്കാര്‍

ഉത്തരന്‍ by ഉത്തരന്‍
Sep 25, 2019, 03:00 am IST
in Vicharam

ചീഫ്‌സെക്രട്ടറി സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന് രക്ഷയായില്ല. ഇനി നടക്കാന്‍പോകുന്നതെന്തെന്ന് സെപ്തംബര്‍ 27ന് അറിയാം. മരട് ഫ്‌ളാറ്റാണ് പ്രശ്‌നം. ഫ്‌ളാറ്റ് പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി വിധിച്ചിട്ട് മാസങ്ങളായി. ഇത്തരം വിധികളൊക്കെ മറികടക്കാവുന്നതേയുള്ളൂ എന്ന മട്ടിലായിരുന്നു സംസ്ഥാനസര്‍ക്കാര്‍. ശബരിമലയില്‍ യുവതീ പ്രവേശനവിഷയത്തില്‍ കൈക്കൊണ്ട ജാഗ്രത ഫ്‌ളാറ്റ്‌വിഷയത്തില്‍ എന്തേ കണ്ടില്ലെന്ന് ആരും ചോദിക്കരുത്. ശബരിമലഭക്തരോട് സര്‍ക്കാര്‍കാട്ടിയ ക്രൂരതയല്ലെ, തുടര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന പ്രഹരങ്ങളെന്ന് ആരെങ്കിലും വിചാരിച്ചെങ്കില്‍ തെറ്റുപറയാനാവില്ല.

ഫ്‌ളാറ്റ് പൊളിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ആവുന്നപണിയെല്ലാം ചെയ്തതാണ്. സര്‍വകക്ഷിയോഗം വിളിച്ച് പൊതുവികാരം പൊളിക്കലിന് എതിരാണെന്ന ധാരണപരത്തി. ഇതൊക്കെ ഏശുമോ സുപ്രീംകോടതിയില്‍? ഏറ്റവും ഒടുവില്‍ സുപ്രീംകോടതി ചോദിച്ചു: ”പ്രകൃതിയോടാണോ നിങ്ങള്‍ കളിക്കുന്നത്. തീരദേശത്ത് അനധികൃത നിര്‍മാണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്താണവിടെ നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് കോടതി നിശ്ചയിക്കും.” ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വാക്കുകള്‍ കേട്ടശേഷം സുപ്രീം കോടതിയില്‍നിന്നും ചീഫ്‌സെക്രട്ടറി ടോം ജോസ് നടന്നുവരുമ്പോഴുള്ള ശരീരഭാഷ എത്ര ആവര്‍ത്തിച്ചുകണ്ടാലും ബോറടിക്കില്ല. അടിയും കൊണ്ടു പുളിയും കുടിച്ചു എന്നുപറഞ്ഞാല്‍ മതിയല്ലോ. ചീഫ് സെക്രട്ടറി മാപ്പുപറയുക എന്നാല്‍ കേരളം മാപ്പുപറഞ്ഞതുതന്നെ. നാണവും മാനവുമുണ്ടെങ്കില്‍ അധികാരം വിട്ടൊഴിയേണ്ടതായിരുന്നു.

ചീഫ്‌സെക്രട്ടറി ഹാജരാകണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടോംജോസ് സുപ്രീം കോടതിയിലെത്തിയത്. ഹാജരാകേണ്ടിവരില്ലെന്ന വക്കീലിന്റെ വാക്കുകേട്ട് കോടതിയില്‍ പിറകിലിരുന്ന ടോം ജോസിനെ മുന്നിലേക്ക് വിളിച്ചുവരുത്തിയാണ് ശാസനം നല്‍കിയത്. മരടിലെ ഫ്‌ളാറ്റുകള്‍ നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതിയോടെയാണ് പണിതത്. അനുമതി ലഭിക്കാന്‍തന്നെ കോടികള്‍ മാറിമറഞ്ഞു എന്നത് നേരാണ്. തീരദേശപരിപാലന അതോറിറ്റിയുടെ അനുമതിപോലും വാങ്ങാതെയുള്ള നിര്‍മ്മിതികള്‍ വര്‍ഷങ്ങളെടുത്താണ് പണിതത്. അത് പണിയുമ്പോള്‍ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ ആര്‍ക്കും മനസ് വന്നില്ലെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ടതാണ്. കെട്ടിടം പൊളിച്ചതുകൊണ്ടുമാത്രം പ്രശ്‌നംതീരാന്‍ പോകുന്നില്ല.

അവിടെ ഫ്‌ളാറ്റ് സ്വന്തമാക്കിയവര്‍ പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു. അതോടെ ഫ്‌ളാറ്റ് ഒഴിയാനുള്ള നഗരസഭയുടെ നോട്ടീസിനെതിരെ ഹൈക്കോടതിയില്‍ പോയപ്പോള്‍ തിരിച്ചടിയും കിട്ടി. സുപ്രീംകോടതിവിധി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ തീരുമാനം. പൊളിക്കാന്‍ കമ്പനികള്‍ മുന്നോട്ടുവന്നുകഴിഞ്ഞു. 30 കോടി രൂപ പൊളിക്കലിന് വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 13 കമ്പനികള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറിക്കുവേണ്ടി സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്. വക്കീലിനോടല്ല ചീഫ് സെക്രട്ടറിയോടാണ് തനിക്ക് സംസാരിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതോടെ സംസ്ഥാന സര്‍ക്കാരിന്റെ പണിയെല്ലാം പാളുകയായിരുന്നു. എപ്പോള്‍ പൊളിക്കുമെന്ന് സത്യവാങ്മൂലത്തിലില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് മിശ്രയോട് വെള്ളിയാഴ്ച പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് വക്കീല്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ബാക്കി കാര്യം അന്നുപറയാമെന്ന് കോടതി വ്യക്തമാക്കി. ഈ വെള്ളിയാഴ്ച എന്തുസംഭവിക്കുമെന്ന് കാണാന്‍ പോകുന്നു. കേസ് തോറ്റാലും ജയിച്ചാലും വക്കീല്‍ഫീസില്‍ കുറവൊന്നുമില്ല. തിങ്കളാഴ്ച 15 ലക്ഷമായിരുന്നു ഫീസ്. വെള്ളിയാഴ്ചയും അത്രതന്നെ വേണം. പഞ്ഞപ്പാട്ട് പാടുന്ന കേരളത്തിന്റെ ഖജനാവ് ചോരുന്നതിന്റെ വഴികള്‍ ഇങ്ങനെയൊക്കെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.