കൊച്ചി: സേവാഭാരതി സംസ്ഥാനത്ത് പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സാമൂഹ്യ സേവനത്തിന്റെ സമസ്ത മേഖലകളിലും സന്നദ്ധ സംഘടനകളുടേയും സര്‍ക്കാരിതര സംഘടനകളുടേയും ഘടനയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും. കൊച്ചിയില്‍ ഞായറാഴ്‌ച്ച ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് കൂടുതല്‍ ആസൂത്രിതമായി, കൂടുതല്‍ മേഖലകളിലേക്ക്, കൂടുതല്‍ അടിസ്ഥാന ഘടകത്തില്‍ പ്രവര്‍ത്തിക്കാനുള്ള പദ്ധതി തയാറാക്കിയത്.
ആലപ്പുഴയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പരിശീലന കേന്ദ്രം ആരംഭിക്കും. മുഴുവന്‍ സേവാ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കും. ജലം, പരിസ്ഥിതി, ജൈവ കൃഷി, ശുചീകരണം തുടങ്ങി അതത് പഞ്ചായത്ത് തലത്തില്‍ സമൂഹത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള പദ്ധതികള്‍ തയാറാക്കി പ്രവര്‍ത്തനം നടത്തും.
ദേശീയ സേവാഭാരതിയുടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ഏകദിന സമ്മേളനത്തില്‍ പങ്കെടുത്തത്. കുട്ടികളും വനിതകളുമടക്കം സമ്മേളനത്തിനെത്തി. ദുരന്തത്തില്‍പ്പെടുന്നവര്‍ക്കു സേവനം ചെയ്യല്‍ മാത്രമല്ല, ജനതയുടെ സാമൂഹ്യ പരിവര്‍ത്തനമാണ് സേവാ ഭാരതിയുടെ അടിസ്ഥാന തത്ത്വമെന്നതായിരുന്നു സമ്മേളനത്തിന്റെ സന്ദേശം.
അടിയന്തര ഘട്ടങ്ങളില്‍ സേവനം ചെയ്യുന്നതിനപ്പുറം ആസൂത്രണത്തോടെ ക്ഷേമ നിര്‍മാണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേണമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു. സേവാ ഭാരതി രാജ്യത്താകെ 1.70 ലക്ഷം സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഈ വൈവിധ്യ മേഖല കേരളത്തിലെ പഞ്ചായത്തു തലത്തില്‍ കണ്ടെത്തി നടപ്പാക്കാനുള്ള കൂടിയാലോചനകള്‍ക്കാണ് സമ്മേളനം തുടക്കമിട്ടത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭ്യമാക്കി, സന്മനസുള്ളവരുടെ സഹായങ്ങളും ചേര്‍ത്ത്‌സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആസൂത്രണം. നിയമപരമായി എല്ലാ നടപടികളും പാലിച്ച് കൂടുതല്‍ വ്യാപകമായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്.
സംഘം മുന്നോട്ടുവെച്ച സന്ദേശം സമൂഹം ഉള്‍ക്കൊണ്ട് നടപ്പാക്കുന്ന കാലത്ത് സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന സേവാപ്രമുഖ് എ. വിനോദ് പറഞ്ഞു.
സര്‍ക്കാരിന്റെ സഹായങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ സേവനത്തിന് മാര്‍ഗം കണ്ടെത്തണമെന്നും സര്‍ക്കാരുകളുടെ പദ്ധതികള്‍ ജനങ്ങള്‍ക്കെല്ലാം ലഭ്യമാക്കാന്‍ സേവാഭാരതി ജനങ്ങളെ സഹായിക്കണമെന്നും സേവന സാധ്യതകളെക്കുറിച്ച് സംസാരിച്ച ഡോ. ടി.പി. സെന്‍കുമാര്‍ പറഞ്ഞു.
















