Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പരമാത്മചൈതന്യത്തിന്റെ പ്രഭാവം

ഭഗവത് ഗീതാ സന്ദേശം നിത്യജീവിതത്തില്‍ നിന്ന് എന്ന പുസ്തകത്തില്‍ നിന്ന്‌

ഡോ.എന്‍.ഗോപാലകൃഷ്ണന്‍byഡോ.എന്‍.ഗോപാലകൃഷ്ണന്‍
Sep 24, 2019, 03:10 am IST
inSamskriti

(ആത്മസംയമന യോഗം തുടര്‍ച്ച)

അവനവനിലോ, ശ്രീകൃഷ്ണപരമാത്മാവിലോ ശ്രദ്ധ കേന്ദ്രീകരിച്ച് ധ്യാനിക്കാന്‍ ഈ യോഗിക്ക് വിഷമതയനുഭവപ്പെടുകയുമില്ല. എല്ലാ പ്രകാരത്തിലും ഈ യോഗി ശരീരത്തിനേയും മനസ്സിനേയും നിയന്ത്രിക്കുവാന്‍ കഴിവുള്ളവനായിത്തീരുന്നു. 

കാറ്റില്ലാത്ത വേളയിലെ ദീപശിഖപോലെ യോഗിയുടെ മനസ്സ്, ശാന്തമായിരിക്കും. വേദനയും സുഖവും സന്തോഷവും ഈ യോഗിയെ ബാധിക്കുകയില്ല. കാരണം അതിലും പരമമായ ആനന്ദത്തിലവന്‍ അധിവസിക്കുന്നു. നിരന്തരമായ സാധനയിലൂടെ മാത്രമേ മനസ്സിനെ ബാഹ്യസ്വാധീനത്തില്‍നിന്ന് മോചിപ്പിക്കാനാവൂ. ആത്മ, പരമാത്മാ ഭേദഭാവനപോലും ഈ യോഗിക്കുണ്ടാകുന്നില്ല. എല്ലാം ഒന്നായി കാണാന്‍ ഈ യോഗിക്ക് സാധിക്കുന്നു. 

ഏത് യോഗിക്കും ( വ്യക്തിക്കും) യോഗസാധനയുടെ  ആരംഭത്തില്‍ മനസ്സ് ചഞ്ചലമായിത്തന്നെ നിലനില്‍ക്കും. അഭ്യാസത്തിലൂടെ മാത്രമേ മനസ്സിനെ അചഞ്ചലമാക്കാനാകൂ. 

മനസ്സിനെ നിയന്ത്രിക്കാതെ യോഗമാര്‍ഗം ദുഷ്‌കരമാണ്. എന്നാല്‍ നിരന്തര സാധനയിലൂടെ ഇത് പ്രാപ്യവുമാണ്. ഇനി യോഗിയുടെ നിലവാരത്തിലുയരാന്‍ സാധിക്കാത്ത സാധകന്‍ ഉണ്ടെങ്കില്‍പ്പോലും എന്നും നന്മയിലേക്കു തന്നെ ആ വ്യക്തി നയിക്കപ്പെടുന്നു. മംഗളകരമായ അനുഭവം ആ വ്യക്തിക്ക് അനുഭവിക്കാനും സാധിക്കുന്നു. അതിശ്രേഷ്ഠമായ യോഗിയുടെ കുലത്തില്‍ ത്തന്നെ പുനര്‍ജനിച്ച് പടിപടിയായി ഉയരാന്‍ പാകത്തിന് പൂര്‍വജന്മസ്മൃതിയുമവന് ലഭിക്കുന്നു. ഈ വ്യക്തി ശ്രേഷ്ഠനായിത്തന്നെ നിലനില്‍ക്കുന്നു. കര്‍മനിരതനാകുകയും ചെയ്യുന്നു. 

ജ്ഞാനവിജ്ഞാനയോഗം

സകല ചരാചരങ്ങളുടേയും അടിസ്ഥാന ഘടകമാണ് ‘പ്രകൃതി’  എന്നത്. ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹംബോധം എന്നീ എട്ടുഘടകങ്ങള്‍ ചേര്‍ന്നതാണ്. അതില്‍ ആത്മചൈതന്യം പരമാത്മ ചൈതന്യത്തിന്റെ ഭാഗമായി നിലകൊള്ളുന്നു. ഇവ രണ്ടും ചേരുമ്പോള്‍ അതാതില്‍നിന്ന് സൃഷ്ടി നടക്കുന്നു. പരമാത്മ ചൈതന്യത്തില്‍നിന്ന് അന്യമായി മറ്റൊന്നുമില്ല. 

അതു ഞാന്‍ ( കൃഷ്ണന്‍) തന്നെയാണ്. ഈ പ്രകൃതിയിലെ ജലത്തിന്റെ സ്വഭാവവും സൂര്യചന്ദ്രന്മാരുടെ പ്രകാശവും ഓംകാരവും മനുഷ്യനിലെ മനുഷ്യത്വവും എല്ലാത്തിന്റെയും ബീജവും ബുദ്ധിയും ചൈതന്യവും ധീരതയും ആഗ്രഹവും എല്ലാമെല്ലാം ഈ ചൈതന്യത്തിന്റെ ഭാഗമാണ്. അവയെല്ലാം എന്നില്‍ നിലനില്‍ക്കുന്നു. എങ്കിലും ഞാനതില്‍ നിലനില്‍ക്കുന്നില്ല. പക്ഷേ ജ്ഞാനികളല്ലാത്തവര്‍ ഇതറിയുന്നില്ല. എന്നെ പലരും പല വിധത്തിലുപാസിക്കുന്നു. 

അതില്‍ ജ്ഞാനിയാണ് ശ്രേഷ്ഠനായ ഉപാസകന്‍. ആ ഉപാസകന്‍ വ്യക്തമായിട്ടറിയുന്നു. ഇതെല്ലാം വാസുദേവ ചൈതന്യം തന്നെയാണെന്ന്. ഉപാസകന്‍ ഉപാസനയ്‌ക്കായി ഏതു മാര്‍ഗം അവലംബിച്ചാലും അതെല്ലാം എന്നില്‍ ത്തന്നെയെത്തിച്ചേരുന്നു. അവന് അതിന്റെ ഫലവും ലഭിക്കുന്നു. എല്ലാവര്‍ക്കും എന്നെ പൂര്‍ണ വ്യക്തതയോടെ കാണുവാനാകുന്നില്ല. കാരണം ഞാന്‍ യോഗമായയാല്‍ അവൃതനായി നിലകൊള്ളുന്നു. ഭൂതവും ഭാവിയും വര്‍ത്തമാനവും എന്നില്‍ നിലനില്‍ക്കുന്നു. 

ആരെല്ലാമാണോ അജ്ഞാനം നീങ്ങി ജ്ഞാനിയായി തീരുന്നത് അവനെന്നെ എളുപ്പത്തില്‍ തിരിച്ചറിയുന്നു. അവര്‍ ജീവിതത്തിലെ വേദനകളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും മോചിതരായി തീരുകയും ചെയ്യുന്നു. 

അതിനാല്‍ എട്ടുവിധ പ്രകൃതിയെ ചൈതന്യവത്താക്കുന്ന ആത്മപരമാത്മചൈതന്യമാകുന്ന ശ്രീകൃഷ്ണനേയും ഈ ഗീതോപദേശവും വ്യക്തമായി, 

ജ്ഞാനത്തിലൂടെയും വിജ്ഞാനത്തിലൂടെയും ഇവിടെ സമന്വയിക്കുന്നു. ഭാരതീയ പൈതൃകത്തിന്റെ ആചാര, വിചാര, വിശ്വാസ, സങ്കല്‍പ ഗ്രന്ഥങ്ങളെല്ലാം ജ്ഞാനവിജ്ഞാന സമ്മിശ്രമാണ് എന്ന് പ്രത്യേകം ഓര്‍മിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

പുതിയ വാര്‍ത്തകള്‍

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.