ശ്രീരാമോ ഭരതഃ കൃഷ്‌ണോഭീഷ്‌മോധര്‍മസ്തഥാര്‍ജുനഃ
മാര്‍ക്കണ്‌ഡേയോഹരിശ്ചന്ദ്രഃ പ്രഹ്‌ളാദോ നാരദോധ്രുവഃ
ഉത്താനപാദ മഹാരാജാവിന്റെ പുത്രനായ ഈ ഭക്തോത്തമന്‍ ബാലനായിരിക്കുമ്പോള്‍ത്തന്നെ ഘോരതപസ്സിനാല്‍ വിഷ്ണു ഭഗവാനെ പ്രസാദിപ്പിച്ച് തന്റെ അചഞ്ചലമായ ഭക്തിയുടെ പ്രതീകമായി, അനശ്വരനായി ആകാശത്ത് ധ്രുവനക്ഷത്രമായി ശോഭിക്കുന്നു. കുട്ടിക്കാലത്തുതന്നെ ധ്രുവന് തന്റെ രണ്ടാനമ്മയായ സുരുചിയില്‍നിന്ന് ധാരാളം കഷ്ടതകള്‍ അനുഭവിക്കേണ്ടിവന്നു. മാതാവായ സുനീതയില്‍ നിന്നും നാരദമഹര്‍ഷിയില്‍നിന്നും ലഭിച്ച ഉപദേശങ്ങളാല്‍ അഞ്ചു വയസ്സു മുതല്‍ തന്നെ ധ്രുവന്റെ മനസ്സില്‍ അചഞ്ചലമായ ഭഗവത് ഭക്തി വളര്‍ന്നു വന്നു. അങ്ങനെ ബാലനായ ധ്രുവന്‍ യമുനാ തടത്തിലെ മധുവനത്തില്‍ ഘോര തപസ്സനുഷ്ഠിച്ചു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന് )
















