തിരുവനന്തപുരം : തലയില്‍ അമിത രക്തസ്രാവം മൂലം മന്ത്രി എം.എം. മണിയെ ശസ്ത്രക്രിയയ്‌ക്കു വിധേയനാക്കി. രക്തസ്രാവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടന്‍ ശസ്ത്രക്രിയയും പൂര്‍ത്തിയാക്കി.
ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും 48 മണിക്കൂറിനകം വാര്‍ഡിലേക്കു മാറ്റുമെന്നും അദ്ദേഹം ഭക്ഷണം കഴിച്ചുതുടങ്ങിയതായും ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷര്‍മദ് അറിയിച്ചു.
















