റാന്നി: പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളേജ് യൂണിയന്‍ എബിവിപി നേടി. വെള്ളിയാഴ്ച നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അനേക നാളുകളായി എസ്എഫ്‌ഐ അടക്കിവാണിരുന്ന യൂണിയന്‍ ഇത്തവണ എബിവിപി പിടിച്ചെടുത്തു.
പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ ആറിനെതിരെ എട്ട് ക്ലാസ് പ്രതിനിധികള്‍ വിജയിച്ച ഇലക്ഷനില്‍ പ്രധാന സ്ഥാനങ്ങളായ ചെയര്‍മാന്‍ ഉള്‍പ്പടെ ഉള്ളവ എബിവിപി നേടി.
ചെയര്‍മാനായി ധനേഷ് തിരഞ്ഞെടുത്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടനം നടത്തി.
















