തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ചു രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന സേവാ സപ്താഹത്തിന്റെ ഭാഗമായി ബിജെപി തൃശൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയില്‍ രക്തദാനം നടത്തി.
ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കണ്‍വീനര്‍ ദിനേശ് കരിപ്പേരില്‍ അധ്യക്ഷനായി.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ അയിനിക്കുന്നത്ത്, മനോജ് നെല്ലിക്കാട്, രഘുനാഥ് സി മേനോന്‍, പ്രദീപ് മുക്കാട്ടുകര, ഷാജന്‍ ദേവസ്വംപറമ്പില്‍, മുരളി കൊളങ്ങാട്ടുകര, കൗണ്‍സിലര്‍മാരായ വി.രാവുണ്ണി, ലളിതാംബിക വാസുദേവന്‍, രാജന്‍ നെല്ലങ്കര എന്നിവര്‍ നേതൃത്വം നല്‍കി.
പുതുക്കാട്: പുതുകാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സേവാസപ്താഹത്തിന്റെ ഭാഗമായി പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍ ശുചീകരിച്ചു.
സേവാ സപ്താഹം സംസ്ഥാന കോ കണ്‍വീനര്‍ ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കണ്‍വീനര്‍ എ.ജി രാജേഷ് അധ്യക്ഷനായി. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.കെ ബാബു വിജയന്‍ മേപ്പറത്, വൈശാഖ് പറപ്പൂക്കര, ശശി അയ്യഞ്ചിറ, സുനില്‍ ദാസ,് സുബ്രന്‍ പൂത്താടന്‍, സജീവന്‍ തുടങ്ങി നൂറുകണക്കിന് പ്രവര്‍ത്തകര്‍ സേവാ സപ്താഹത്തില്‍ പങ്കാളിയായി.
കൊടുങ്ങല്ലൂര്‍: ബിജെപി കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടുങ്ങല്ലൂര്‍ തേക്കെക്ഷേത്ര മൈതാനി ശുചീകരിച്ചു. സേവന-പരിസ്ഥിതി മേഖലകളുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും, മെഡിക്കല്‍ ക്യാമ്പുകളും, രക്തദാന ക്യാമ്പുകളും, നേത്രപരിശോധന, ഓപ്പറേഷന്‍ ക്യാമ്പുകള്‍. ആശുപത്രികള്‍, അനാഥാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ മരുന്നുകള്‍, ഭക്ഷണം എന്നിവ വിതരണം ചെയ്യുമെന്നും ഓരോ ജില്ലയിലും 100 ദിവ്യാംഗരുടെ വിദ്യാഭ്യാസ-ജീവിത ആവശ്യങ്ങള്‍ ഏറ്റെടുക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കര്‍ഷകമോര്‍ച്ച സംസ്ഥാനസെക്രട്ടറി എ.ആര്‍.അജിഘോഷ് പറഞ്ഞു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍, ജനറല്‍ സെക്രട്ടറി കെ.യു.പ്രേംജി, നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി.ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.എ. സുനില്‍കുമാര്‍, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്സ്.ശിവറാം, ശാലിനി വെങ്കിടേഷ്, കെ.ജി.ശശിധരന്‍, സുധാകരന്‍, ഒ.എന്‍.ജയദേവന്‍, ടി.എസ്സ് സജിവന്‍, രശ്മി ബാബു, രേഖ സല്‍ പ്രകാശ് എന്നിവര്‍ ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മണലൂര്‍: സേവാ സപ്താഹത്തിനോടനുൂന്ധിച്ച് ബിജെപി മണലൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 101പേര്‍ക്ക് വസ്ത്രങ്ങളും,മധുരപലഹാരങ്ങളും നല്‍കി. ബിജെപി സംസ്ഥാന ജന:സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പില്‍ അധ്യക്ഷനായി.ജസ്റ്റിന്‍ ജേക്കബ്, സബീഷ് മരിതയൂര്‍ ,അരവിന്ദാക്ഷന്‍ പാറന്നൂര്‍ ,വിജീഷ്.വി.വി,മിനി വാസുദേവന്‍, രാജന്‍ മീത്തില്‍, പ്രവീണ്‍ ,മണികണ്ഠന്‍ പാവറട്ടി എന്നിവര്‍ സംസാരിച്ചു.
















